‘കേരള’യിലെ മാർക്ക് തട്ടിപ്പ്; സർവകലാശാല അന്വേഷണം തുടങ്ങി
text_fieldsതിരുവനന്തപുരം: കേരള സർവകലാശാലയിലെ മാർക്ക് തട്ടിപ്പ് അന്വേഷണത്തിെൻറ ഭാഗമാ യി പരീക്ഷാഫലവുമായി ബന്ധപ്പെട്ട കമ്പ്യൂട്ടർ ശൃംഖലയുടെ ഹാർഡ് ഡിസ്കുകൾ ബോക്ക് ച െയ്തു. ജീവനക്കാരുടെ പാസ്വേഡുകൾ േബ്ലാക്ക് ചെയ്ത് സോഫ്റ്റ്വെയറിലേക്കുള്ള പ ്രവേശനവും തടഞ്ഞു.
തട്ടിപ്പ് നടന്നതിെൻറ തെളിവുകൾ നശിപ്പിക്കാനുള്ള സാധ്യത മുൻ നിർത്തിയാണ് ഇൗ നടപടി. ഇതോടെ സർവകലാശാലയിൽനിന്ന് തിങ്കളാഴ്ച പുതിയ മാർക്ക് ലിസ്റ്റ് ഉൾപ്പെടെയുള്ളവ അനുവദിക്കൽ, ഹാൾടിക്കറ്റുകൾ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യൽ എന്നിവ പൂർണമായും തടസ്സപ്പെട്ടു. പ്രോ വൈസ് ചാൻസലർ ഡോ.പി.പി. അജയകുമാറിെൻറ നേതൃത്വത്തിലെ അന്വേഷണസമിതിയിൽ സിൻഡിക്കേറ്റ് അംഗം ഡോ.കെ.ജി. ഗോപുചന്ദ്രൻ, സെനറ്റ് അംഗം ഡോ.കെ.എസ്. അനിൽകുമാർ, കുസാറ്റ് റിട്ട. പ്രഫ. ഇഗ്നേഷ്യസ് കുഞ്ഞുമോൻ എന്നിവർ ഉൾപ്പെട്ട സമിതിയാണ് തിങ്കളാഴ്ച അന്വേഷണം തുടങ്ങിയത്. അന്വേഷണത്തിെൻറ ഭാഗമായി പരീക്ഷ കൺട്രോളർ, കമ്പ്യൂട്ടർ സെൻറർ ഡയറക്ടർ, ബന്ധപ്പെട്ട സെക്ഷനുകളിലെ ഡെപ്യൂട്ടി, അസിസ്റ്റൻറ് രജിസ്ട്രാർമാർ, െഎ.ടി സെൽ ഉദ്യോഗസ്ഥർ തുടങ്ങിയവരിൽനിന്ന് സമിതി തെളിവെടുത്തു.
ഹാർഡ് ഡിസ്ക് േബ്ലാക്ക് ചെയ്തതോടെ അടുത്ത ദിവസങ്ങളിൽ പരീക്ഷാവിഭാഗത്തിെൻറ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ പകരം സംവിധാനം ഏർപ്പെടുത്തുമെന്നാണ് സൂചന. സോഫ്റ്റ്വെയറിലേക്കുള്ള പ്രവേശനം പൂർണമായും തടഞ്ഞതോടെ വിവിധ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും അടിയന്തരമായി ആവശ്യമുള്ള ഉദ്യോഗാർഥികൾ സർവകലാശാല ഓഫിസിന് മുന്നിൽ നെട്ടോട്ടമായിരുന്നു. പരീക്ഷ വിഭാഗത്തിലുള്ള എല്ലാ പാസ്വേഡുകളും ബ്ലോക്ക് ചെയ്തതിനെതുടർന്നാണ് സർട്ടിഫിക്കറ്റുകൾ നൽകാനാവാതെ വന്നത്. മാർക്ക് തട്ടിപ്പിന്മേൽ അന്വേഷണം നടത്തുന്നതിന് പേരിൽ എല്ലാ പാസ്വേഡുകളും ബ്ലോക്ക് ചെയ്യുന്നത് അനാവശ്യമാണെന്ന് ബ്രാഞ്ച് മേധാവികൾ പറയുന്നു.
കമ്പ്യൂട്ടർ വഴിയല്ലാതെ സർട്ടിഫിക്കറ്റുകൾ നൽകാൻ സാധിക്കില്ല. വിദ്യാർഥികൾ പരാതിയുമായി പരീക്ഷാ കൺട്രോളറെ സമീപിച്ചപ്പോൾ നിസ്സഹായത പ്രകടിപ്പിക്കുകയായിരുന്നു. അതേസമയം, സി.പി.എം അനുഭാവികളായ സിൻഡിക്കേറ്റ് അംഗവും സെനറ്റ് അംഗവും കുസാറ്റിലെ റിട്ടയർ ചെയ്ത അധ്യാപകനും സൈബർ വിദഗ്ധരല്ലെന്നും അവർ തയാറാക്കുന്ന റിപ്പോർട്ട് മുൻവിധിയോടുള്ള തിരക്കഥ ആയിരിക്കുമെന്നും യൂനിവേഴ്സിറ്റിക്ക് പുറത്തുള്ള സൈബർ വിദഗ്ധരടങ്ങുന്ന മുൻ ചീഫ് സെക്രട്ടറി റാങ്കിലുള്ളവർ ഉൾക്കൊള്ളുന്ന ഉന്നതസമിതിയെ അന്വേഷണത്തിന് നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.