കേരള സർവകലാശാല: മാർക്ദാനത്തിന് പിന്നിൽ മാഫിയയെന്ന് പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: കേരള സർവകലാശാലയിലെ മാർക്ദാന വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷത്തി ന്‍റെ അടിയന്തര പ്രമേയം. സർവകലാശാലയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ ് നൽകിയ റോജി എം. ജോൺ ആരോപിച്ചു.
മാർക്ക്ദാനം ചെറിയ തട്ടിപ്പല്ല. വലിയ മാഫിയ തന്നെ ഇതിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു വിദ്യാർഥിക്ക് മാത്രം മാർക്ക് നൽകുകയല്ല ചെയ്തിട്ടുള്ളത്. ബി.സി.എ, ബികോം പരീക്ഷകളിൽ 2016 മുതൽ 2019 വരെ നിരവധി വിദ്യാർഥികൾക്ക് മാർക്ക് നൽകിയിട്ടുണ്ട്.
പല തവണ മാർക്ക് തിരുത്തി. മോഡറേഷൻ വഴിയാണ് മാർക്ക് നൽകിയിട്ടുള്ളത്. തട്ടിപ്പ് കണ്ടെത്താൻ സർവകലാശാലക്ക് കഴിഞ്ഞില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
ബാഹ്യ ശക്തികളുെട ഇടപെടൽ സംശയിക്കുന്നതായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീൽ പറഞ്ഞു. ഗുരുതര ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. സർവകലാശാലയുടെ ആഭ്യന്തര അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയതെന്നും മന്ത്രി വ്യക്തമാക്കി.
വീഴ്ച വരുത്തിയവർക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചെന്ന് മന്ത്രി എ.കെ ബാലൻ നിയമസഭയെ അറിയിച്ചു.
മന്ത്രി കെ.ടി ജലീൽ കേരളത്തിലെ സർവകലാശാലകളുടെ അന്തകനാകുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.