കേരള സർവകലാശാല: വിദ്യാർഥി പ്രവേശനം പ്രിൻസിപ്പലിന്റെ ഉത്തരവാദിത്തമാക്കും
text_fieldsതിരുവനന്തപുരം: കായംകുളം എം.എസ്.എം കോളജിൽ വ്യാജബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ചുള്ള പ്രവേശനം നടന്ന സാഹചര്യത്തിൽ വിദ്യാർഥി പ്രവേശന നടപടികൾക്ക് കർശന ഉപാധികൾ വെക്കാൻ കേരള സർവകലാശാല തീരുമാനം. ഇനി മുതൽ ഓരോ വിദ്യാർഥിയുടെയും പ്രവേശനത്തിന് വ്യക്തിപരമായി ഉത്തരവാദിയായിരിക്കുമെന്ന് കോളജ് പ്രിൻസിപ്പൽമാരിൽനിന്ന് സർവകലാശാല സത്യവാങ്മൂലം വാങ്ങുമെന്ന് വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ അറിയിച്ചു.
നിലവിൽ വിദ്യാർഥി പ്രവേശനം സംബന്ധിച്ച മാർഗനിർദേശങ്ങളുണ്ട്. എന്നാൽ, കോളജുകൾ ഇതു കർശനമായി പാലിക്കാത്തതാണ് ഇത്തരം സംഭവങ്ങൾക്ക് കാരണം. കോളജ് പ്രിൻസിപ്പൽ വ്യക്തിപരമായി ഉത്തരവാദിയാകുന്നതോടെ പ്രവേശന നടപടികളിൽ കൂടുതൽ സൂക്ഷ്മത കൊണ്ടുവരാനാകുമെന്നും വി.സി പറഞ്ഞു.
നിഖിൽ തോമസിന്റെ ബിരുദം വ്യാജമെന്ന് തെളിഞ്ഞ സാഹചര്യത്തിൽ വിഷയം 27ന് ചേരുന്ന സർവകലാശാല സിൻഡിക്കേറ്റ് വിശദമായി ചർച്ച ചെയ്ത് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കും. വിഷയം സിൻഡിക്കേറ്റിന്റെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളെല്ലാം സർവകലാശാല സ്വീകരിച്ചിട്ടുണ്ടെന്നും വി.സി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.