വഖഫ് സ്ഥാപനങ്ങൾ വിദ്യാഭ്യാസ നവോഥാനത്തിന് നേതൃത്വം നൽകണം -പി.കെ. കുഞ്ഞാലിക്കുട്ടി
text_fieldsകോഴിക്കോട്: ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കും നവോഥാനത്തിനും ക്രിയാത്മക നേതൃത്വം നൽകാൻ വഖഫ് സ്ഥാപനങ്ങൾക്ക് കഴിയണമെന്ന് നിയുക്ത എം.പി പി.കെ. കുഞ്ഞാലിക്കുട്ടി. കേരള സ്റ്റേറ്റ് വഖഫ് ബോർഡ് സംഘടിപ്പിച്ച വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വഖഫ് ഭൂമികൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ തുടങ്ങുന്നതിന് പ്രയോജനപ്പെടുത്തണം. അല്ലാത്തപക്ഷം ഇവ അന്യാധീനപ്പെടുന്ന അവസ്ഥയുണ്ടാകും. കേരളത്തിലെ വഖഫ് സ്വത്തുക്കൾ മഹല്ല് കമ്മിറ്റികൾ ജനാധിപത്യപരമായി ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും ഭൂമി പലയിടത്തും െവറുതെ കിടക്കുകയാണ്. നിരുത്തരവാദപരമായി ൈകകാര്യം ചെയ് തതിനാൽ ഹൈദരാബാദ്, മുംബൈ ഉൾപ്പെടെ നഗരങ്ങളിലെ കണ്ണായ വഖഫ് ഭൂമികളാണ് ഇതിനകം നഷ്ടപ്പെട്ടത്. ഇൗ അവസ്ഥ ഇവിടെയുണ്ടാകരുത്. ഇസ്ലാമിക് ബാങ്കിനെ ലോകം മുഴുവൻ അംഗീകരിച്ചിട്ടും കേന്ദ്രസർക്കാർ അനുകൂല നടപടികൾ ൈകക്കൊള്ളുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.