കേരളത്തിൽ നാളെ മുതൽ മഴ
text_fieldsപാലക്കാട്: സംസ്ഥാനത്ത് ഏപ്രിൽ 23ഒാടെ മഴ ശക്തമാവുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മ ാഡൻ ജൂലിയൻ ആന്ദോളനം പ്രതിഭാസം (എം.ജെ.ഒ) മൂലം മൺസൂണിന് സമാനമായ ശക്തമായ മഴതന്നെ ല ഭിച്ചേക്കാമെന്നാണ് നിരീക്ഷണം.
ഇതോടൊപ്പം തമിഴ്നാട്, കർണാടക എന്നിവിടങ്ങളി ൽ കേരളത്തോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളിലും മഴ ലഭിച്ചേക്കും. ഏപ്രിൽ 23 മുതൽ നാലു ദിവസത്തോളം ഇടിയും മിന്നലും ശക്തമായ കാറ്റും ഉൾപ്പെടെയാണ് പ്രതീക്ഷിക്കുന്നതെന്ന ് കാലാവസ്ഥ നിരീക്ഷകൻ രാജീവൻ ഇരിക്കുളം ‘മാധ്യമ’ത്തോട് പറഞ്ഞു.
കേന്ദ്ര കാലാവ സ്ഥ വകുപ്പ്, യൂറോപ്യൻ വെതർ ഏജൻസി, അക്യൂവെതർ, കൊളംബിയ യൂനിവേഴ്സിറ്റി അന്താരാഷ്ട്ര കാലാവസ്ഥ പഠനകേന്ദ്രം എന്നിവയടക്കം എട്ട് ഏജൻസികൾ കേരളത്തിൽ സാധാരണ നിലയിലോ അതിൽ കൂടുതലോ മഴ പ്രവചിക്കുന്നു. നിലവിലെ സാഹചര്യത്തിൽ പ്രളയമടക്കമുള്ള വിഷയങ്ങൾ പ്രവചനാതീതമാണെന്നാണ് നിരീക്ഷകർ പറയുന്നത്.
അതിതീവ്ര മഴ (കുറഞ്ഞ സമയം കൂടുതൽ മഴ) ഉണ്ടാകുമ്പോഴാണ് പ്രളയസാധ്യത കൂടുതൽ. നിലവിൽ പ്രളയം പ്രവചിക്കുന്ന റിപ്പോർട്ടുകൾ അശാസ്ത്രീയമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
മാഡന്‍ ജൂലിയന്‍ ആന്ദോളനവും മഴയും
സമുദ്ര-അന്തരീക്ഷ സംയോജിത പ്രതിഭാസമാണ് മാഡന്‍ ജൂലിയന്‍ ആന്ദോളനം (എം.ജെ.ഒ). ഇത് മഴമേഘങ്ങള്‍, കാറ്റ്, മർദം എന്നിവയുടെ കിഴക്കോട്ട് നീങ്ങുന്ന അസ്വസ്ഥതയെ സൂചിപ്പിക്കുന്നു. ഈ പ്രതിഭാസം ഉഷ്ണമേഖല പ്രദേശങ്ങളിലൂടെ നീങ്ങുകയും ശരാശരി 30 മുതല്‍ 60 വരെ ദിവസത്തിനകം അതിെൻറ പ്രാരംഭ സ്ഥാനത്തേക്ക് മടങ്ങുകയും ചെയ്യുന്നു.
ഉഷ്ണമേഖല ചുഴലിക്കാറ്റുകള്‍, മണ്‍സൂണ്‍, എല്‍നിനോ പ്രതിഭാസം എന്നിവയെ എം.ജെ.ഒ സ്വാധീനിക്കുന്നു. കൂടാതെ ഏഷ്യ, ആസ്ട്രേലിയ, ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലുണ്ടാകുന്ന അതിതീവ്ര അന്തരീക്ഷ അവസ്ഥകള്‍ക്കും ഇത് കാരണമാകുന്നു. ഉഷ്ണമേഖല സമുദ്രങ്ങളില്‍ 12,000 മുതല്‍ 20,000 വരെ കിലോമീറ്റര്‍ ദൂരത്തിലാണ് എം.ജെ.ഒ സഞ്ചരിക്കുന്നത്. പ്രധാനമായും ഇതിെൻറ സഞ്ചാരപാത, സമുദ്രത്തിലെ താപനില 28 ഡിഗ്രി സെല്‍ഷ്യസിനേക്കാള്‍ കൂടിയ ഇന്തോ-പസഫിക് ഉഷ്ണസമുദ്ര മേഖലയുടെ മുകളിലൂടെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.