കേരളം ഇന്ന് അടച്ചിടും
text_fieldsതിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗൺ സമാന നിയന്ത്രണങ്ങൾ. ശനിയാഴ്ച അർധരാത്രി മുതൽ അതിർത്തികളിൽ ഉൾപ്പെടെ പൊലീസ് പരിശോധന ശക്തമാക്കി. അനാവശ്യ യാത്ര നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ആരാധനാലയങ്ങളിലേക്കുൾപ്പെടെ യാത്രകൾ ഒഴിവാക്കണമെന്ന മുന്നറിയിപ്പും പൊലീസ് നൽകിയിട്ടുണ്ട്.
● കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടതും അവശ്യവിഭാഗത്തിലുള്‍പ്പെട്ടതുമായ കേന്ദ്ര-സംസ്ഥാന, അർധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍, മെഡിക്കല്‍ സ്റ്റോറുകളടക്കമുള്ള ആരോഗ്യസ്ഥാപനങ്ങള്‍, ടെലികോം-ഇന്റര്‍നെറ്റ് കമ്പനികള്‍ എന്നിവക്ക് പ്രവർത്തിക്കാം. മാധ്യമസ്ഥാപനങ്ങൾ, ആംബുലൻസുകൾ എന്നീ സേവനങ്ങൾക്കും തടസ്സമില്ല. പ്രവര്‍ത്തിക്കാവുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം.
● പഴം, പച്ചക്കറി, പലചരക്ക്, പാല്, മത്സ്യം, മാംസം എന്നിവ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ ഒമ്പത് വരെ തുറക്കാം.
● ഹോട്ടലുകളും ബേക്കറികളും തുറക്കാമെങ്കിലും പാർസല്‍ വിതരണവും ഹോം ഡെലിവറിയും മാത്രമേ അനുവദിക്കൂ. ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയില്ല
● നേരത്തേ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
● രോഗികള്‍, കൂട്ടിരിപ്പുകാര്‍, വാക്സിനെടുക്കാന്‍ പോകുന്നവര്‍, പരീക്ഷകളുള്ള വിദ്യാര്‍ഥികള്‍, റെയില്‍വേ സ്റ്റേഷന്, വിമാനത്താവളം എന്നിവിടങ്ങളിലേക്ക് പോകുന്നവര്‍, മുന്‍കൂട്ടി ബുക്ക് ചെയ്ത് ടൂറിസം കേന്ദ്രങ്ങളിലെത്തിയവർ എന്നിവർക്കെല്ലാം കൃത്യമായ രേഖകളുണ്ടെങ്കില്‍ യാത്ര അനുവദിക്കും.
● മുന്‍കൂട്ടി നിശ്ചയിച്ച സ്വകാര്യ ചടങ്ങുകള്‍ 20 പേരെ പങ്കെടുപ്പിച്ച് നടത്താം.
● ചരക്ക് വാഹനങ്ങള്‍ക്ക് തടസ്സമില്ല. അടിയന്തര സാഹചര്യത്തിൽ വർക്ക്ഷോപ്പുകൾ തുറക്കാം.
● ദീർഘദൂര ബസ്, ട്രെയിൻ സർവിസുകളുണ്ടാകും. ട്രെയിൻ, വിമാനയാത്രക്കാർക്ക് സ്വകാര്യവാഹനം ഉപയോഗിക്കാം.
● കെ.എസ്.ആർ.ടി.സി അത്യാവശ്യ സർവിസുകൾ മാത്രമേ നടത്തൂ. പ്രധാന റൂട്ടുകള്‍, ആശുപത്രികള്‍, വിമാനത്താവളം, റെയില്‍വേ സ്റ്റേഷന് എന്നിവിടങ്ങളിലേക്ക് യാത്രക്കാരുടെ എണ്ണം അനുസരിച്ച് കെ.എസ്.ആർ.ടി.സി സര്‍വിസ് നടത്തും.
● കള്ളുഷാപ്പുകൾ തുറക്കാം. ബാറുകളും ബെവ്കോ ഔട്ട്ലെറ്റുകളും തുറക്കില്ല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.