കേരളത്തെ വികസിത മധ്യവരുമാന രാഷ്ട്രങ്ങൾക്ക് സമാനമായി ഉയർത്തും -സി.പി.എം രേഖ
text_fieldsകൊച്ചി: കേരളത്തിന്റെ 25 വർഷത്തെ വികസനം മുൻനിർത്തി സി.പി.എം തയാറാക്കിയത് 'നവകേരളത്തിനുള്ള പാർട്ടി കാഴ്ചപ്പാട്' എന്ന നാല് ഭാഗങ്ങളുള്ള രേഖ. പാർട്ടി സർക്കാറുകളെ നയിക്കുന്നതിനുള്ള ഇടപെടൽ എന്ന ആദ്യഭാഗം മലബാർ ടെനൻസി എൻക്വയറി കമ്മിറ്റിക്ക് ഇ.എം.എസ് നമ്പൂതിരിപ്പാട് എഴുതിയ വിയോജിപ്പ് പരാമർശിച്ചാണ് തുടങ്ങുന്നത്.
രണ്ടാംഭാഗമാവട്ടെ 2016 ൽ എൽ.ഡി.എഫ് സർക്കാർ അധികാരമേൽക്കുബോൾ ഉണ്ടായിരുന്ന സ്ഥിതിവിശേഷം വിശകലനം ചെയ്യുന്നു. ഓരോ മേഖലയിലും ഉണ്ടായ മാറ്റം വിശദീകരിക്കുന്നു. മൂന്നാം ഭാഗമാണ് നവകേരള സൃഷ്ടിക്ക് പാർട്ടി മുന്നോട്ട് വെക്കുന്ന നിർദേശങ്ങൾ. അടുത്ത 25 വർഷം കൊണ്ട് കേരളീയരുടെ ജീവിത നിലവാരം അന്താരാഷ്ട്ര വികസിത മധ്യവരുമാന രാഷ്ട്രങ്ങൾക്ക് സമാനമായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. നാലാം ഭാഗം പാർട്ടി എങ്ങനെ ഇടപെടണമെന്ന് വിശദീകരിക്കുന്നു. 2021 ആഗസ്റ്റ് 16,17 ലെ സംസ്ഥാന കമ്മിറ്റി അംഗീകരിച്ച 'സംസ്ഥാന സർക്കാറും വർത്തമാനകാല കടമയും' എന്ന രേഖ അതിനായി നടപ്പാക്കണമെന്നും നിർദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.