Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിലേക്കുള്ള ആദ്യ...

കേരളത്തിലേക്കുള്ള ആദ്യ ഓക്സിജൻ എക്​സ്​പ്രസ്​ പുലർച്ചെയെത്തും, എത്തുന്നത്​ 117.9 ടൺ

text_fields
bookmark_border
oxygen express
cancel
camera_alt

file photo

കൊച്ചി: കേരളത്തിലേക്കുള്ള ഇന്ത്യൻ റെയിൽവേയുടെ ആദ്യ ഓക്​സിജൻ എക്​സ്​പ്രസ്​ ഞായറാഴ്​ച പുലർച്ചെ മൂന്നുമണിയോടെ കൊച്ചിയിലെ വല്ലാർപാടം കണ്ടയ്​നർ ടെർമിനലിൽ എത്തും. ഒഡീഷയിലെ കലിംഗനഗറിൽ നിന്ന്​ 117.9 ടൺ ഓക്​സിജനുമായിട്ടാണ്​ ട്രെയിൻ എത്തുന്നത്​.

ആറ്​ ​ഓക്​സിജൻ കണ്ടയ്​നറുകളാണ്​ റെയിൽ മാർഗം കൊച്ചിയിലെത്തിക്കുന്നത്​. ഇതുവരെ 139 ഓക്​സിജൻ എക്​സ്​പ്രസ്​ സർവിസുകൾ വഴി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ 8700 മെട്രിക്​ ടണ്ണിലധികം ലിക്വിഡ്​ മെഡിക്കൽ ഓക്​സിജൻ ഇന്ത്യൻ റെയിൽവേ എത്തിച്ചിട്ടുണ്ടെന്ന്​ അധികൃതർ അറിയിച്ചു. മഹാരാഷ്​ട്ര, ഉത്തർപ്രദേശ്​, മധ്യപ്രദേശ്​, ഹരിയാന, തെലങ്കാന, രാജസ്​ഥാൻ, കർണാടക, ഉത്തരാഖണ്ഡ്​, തമിഴ്​നാട്​, ആന്ധ്രപ്രദേശ്​, ഡൽഹി തുടങ്ങി 13 സംസ്​ഥാനങ്ങളിലാണ്​ ഓക്​സിജൻ എത്തിക്കാനായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oxygen expressoxygen express to keralaCovid In Kerala
News Summary - Kerala will receive first oxygen express on sunday
Next Story