Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅടിസ്ഥാന വര്‍ഗത്തിന്റെ...

അടിസ്ഥാന വര്‍ഗത്തിന്റെ ഉന്നമനം ലക്ഷ്യം, ആരും പ്രതീക്ഷിക്കാത്ത വികസനം കേരളത്തിൽ ഉണ്ടാകുമെന്ന് എം.വി. ഗോവിന്ദൻ

text_fields
bookmark_border
mv govindan 98789
cancel

കൊല്ലം: വികസന രംഗത്ത് ആരും പ്രതീക്ഷിക്കാത്ത മാറ്റം കേരളത്തിലുണ്ടാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട എം.വി. ഗോവിന്ദൻ. അടിസ്ഥാന വർഗത്തിന്‍റെ ഉന്നമനമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വികസിത - അർധവികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക് കേരളത്തെ ഉയർത്തും.

എല്ലാ പ്രതിസന്ധികളെയും തരണം ചെയും. വെല്ലുവിളികളെ തരണം ചെയ്ത് പാർട്ടി ശക്തമായി മുന്നോട്ട് പോകും. 17 പുതുമുഖങ്ങളെ ഇത്തവണ സംസ്ഥാന കമ്മിറ്റിയിലെടുത്തു. സമ്മേളനത്തിൽ ആരോ​ഗ്യകരമായ ചർച്ചകൾ നടന്നു. വിമർശനവും സ്വയം വിമർശവും ഇല്ലെങ്കിൽ പാർട്ടിയില്ല. കേന്ദ്ര അവഗണയ്ക്കിടയിലും കേരളം സ്വന്തം കാലിൽ നിൽക്കുമെന്നും എം.വി. ​ഗോവിന്ദൻ പറഞ്ഞു.

കൊല്ലത്ത് നടന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിലാണ് എം.വി. ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തത്. 89 അംഗ സംസ്ഥാന സമിതി അംഗങ്ങളെയും തിരഞ്ഞെടുത്തു. ഇതിൽ 17 പേർ പുതുമുഖങ്ങളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MV GovindanCPM
News Summary - Kerala will witness development that no one expected -MV Govindan
Next Story