യു.എൻ ജീവിതശൈലീരോഗ നിയന്ത്രണ പുരസ്കാരം കേരളത്തിന്
text_fieldsതിരുവനന്തപുരം: ഐക്യരാഷ്ട്ര സഭയുടെ ജീവിതശൈലീ രോഗ നിയന്ത്രണത്തിനുള്ള പുരസ്കാരത്തിൽ മുത്തമിട്ട് കേരളം. ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആണ് യു.എന്‍ ചാനലിലൂടെ അവാര്‍ഡ് പ്രഖ്യാപിച്ചത്.
ആരോഗ്യ മേഖലയില്‍ കേരളം ചെയ്യുന്ന വിശ്രമമില്ലാത്ത സേവനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മികച്ച ജീവിതശൈലീ രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് യു.എൻ.ഐ.എ.ടി.എഫ് എല്ലാ വര്‍ഷവും നല്‍കിവരുന്ന അവാര്‍ഡാണ് ഇത്തവണ കേരളത്തിന് ലഭിച്ചത്. ഐക്യരാഷ്ട്ര സഭ സര്‍ക്കാര്‍ വിഭാഗത്തില്‍ തിരഞ്ഞെടുത്ത ഏഴു രാജ്യങ്ങള്‍ക്കൊപ്പമാണ് കേരള ആരോഗ്യ വകുപ്പ്.
റഷ്യ, ബ്രിട്ടന്, മെക്സികോ, നൈജീരിയ, അര്‍മീനിയ, സെൻറ് ഹെലന എന്നിവക്കൊപ്പമാണ് കേരളത്തിന് അവാര്‍ഡ്. ആരോഗ്യ വകുപ്പ് നടപ്പാക്കിവരുന്ന ജീവിതശൈലീ രോഗ നിയന്ത്രണ പദ്ധതിയുടെ മികവിെൻറ അടിസ്ഥാനത്തിലാണ് ആദരം ലഭിക്കുന്നത്.
കേരളത്തിലെ ജീവിതശൈലീ രോഗ പദ്ധതിയും അതിലൂടെ ചികിത്സയും സൗജന്യ സേവനങ്ങളും വലിയ ജനവിഭാഗത്തിന് ലഭ്യമാക്കിയതാണ് പുരസ്കാരമേറിയത്. അതിനൂതനമായ ശ്വാസകോശ രോഗ നിയന്ത്രണ പദ്ധതി, നേത്രപടല അന്ധത പദ്ധതി, അർബുദ ചികിത്സ പദ്ധതി, പക്ഷാഘാത നിയന്ത്രണ പദ്ധതി എന്നിവയും കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.