മുസ്ലിം വ്യക്തിനിയമത്തിൽ ഭേദഗതി ആവശ്യം –വനിത കമീഷൻ
text_fieldsമലപ്പുറം: മുസ്ലിം വ്യക്തിനിയമത്തിലെ ബഹുഭാര്യത്വവുമായി ബന്ധപ്പെട്ട വ്യവസ്ഥകളിൽ കാലോചിത പരിഷ്കാരം വേണമെന്ന് സംസ്ഥാന വനിത കമീഷൻ അംഗം അഡ്വ. എം.എസ്. താര. കലക്ടറേറ്റിൽ സംഘടിപ്പിച്ച വനിത കമീഷൻ മെഗാ അദാലത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
ആദ്യ ഭാര്യയെ വഴിയാധാരമാക്കി വീണ്ടും വിവാഹങ്ങൾ കഴിച്ചതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് കമീഷന് മുന്നിലെത്തുന്നത്. ഇതിലധികവും മലപ്പുറം, കോഴിക്കോട് ജില്ലകളിൽനിന്നാണ്. ഇസ്ലാമിക നിയമം പാലിക്കാതെയും സ്ത്രീകളുടെ അവകാശങ്ങൾ ഹനിച്ചുമാണ് വിവാഹങ്ങളും മൊഴിചൊല്ലലും അരങ്ങേറുന്നത്. വിദ്യാഭ്യാസപരമായി ഉന്നതിയിലുള്ളവരുടെ ഇടയിൽപോലും ഇത്തരം പ്രവണതയുണ്ട്. പഴയ ആചാരങ്ങളാണ് വ്യക്തിനിയമങ്ങളായി രൂപാന്തരപ്പെട്ടത്.
കാലഘട്ടത്തിന് അനുസരിച്ച് ഇത്തരം നിയമങ്ങളിൽ ഭേദഗതി ആവശ്യമാണ്. ആദ്യ ഭാര്യ നിലനിൽക്കെ മറ്റൊരു വിവാഹം കഴിക്കുന്നതിന് ഇതര സമുദായങ്ങളിൽ വിലക്കുണ്ട്. ഇതുേപാലുള്ള ഭേദഗതി മുസ്ലിം വ്യക്തിനിയമത്തിലും ആവശ്യമാണെന്നാണ് വ്യക്തിപരമായ അഭിപ്രായം. വ്യക്തിനിയമ േഭദഗതി സംബന്ധിച്ച് സർക്കാറിന് ശിപാർശ സമർപ്പിക്കുമോയെന്നുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇക്കാര്യം തീരുമാനിക്കേണ്ടത് കമീഷനാണെന്ന് അഡ്വ. എം.എസ്. താര വ്യക്തമാക്കി. ഹാദിയ കേസിൽ സംസ്ഥാന കമീഷെൻറ നിലപാടുകൾ സാധൂകരിക്കുന്ന വഴിത്തിരിവാണുണ്ടായതെന്ന് അവർ വ്യക്തമാക്കി. അദാലത്തിൽ കമീഷൻ അംഗം ഇ.എം. രാധയും പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.