ഓർമശക്തിയിൽ ഒന്നാമതായി ശാന്തി ഗിന്നസ് റെക്കോഡിലേക്ക്
text_fields
കടയ്ക്കൽ: ഓർമശക്തിവിഭാഗത്തിൽ കടയ്ക്കൽ സ്വദേശിനി ഗിന്നസ് റെക്കോഡിലേക്ക്. കടയ്ക്കൽ ചായിക്കോട് പാറവിള പുത്തൻവീട്ടിൽ അനിത് സൂര്യയുടെ ഭാര്യ ശാന്തി സത്യൻ (28) ആണ് ഓർമശക്തിവിഭാഗത്തിൽ ലോക റെക്കോഡിട്ടത്.
കടയ്ക്കൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിലാണ് പ്രകടനം കാഴ്ചവെച്ചത്. ഒരു മിനിറ്റ് കൊണ്ട് മുന്നിൽ നിരത്തിെവച്ചിരിക്കുന്ന വസ്തുക്കൾ ക്രമമായി ഓർമിക്കുകയും പിന്നീട് ക്രമത്തിൽ തിരികെ അടുക്കിെവക്കുകയും ചെയ്യുന്ന ‘ലോംഗസ്റ്റ് സീക്വൻസ് ഓഫ് ഒബ്ജക്ട് മെമ്മറൈസ്ഡ് ഇൻ വൺ മിനിറ്റ്’ ഇനത്തിൽ 2015ൽ നേപ്പാൾ സ്വദേശിയായ അർപ്പൻ ശർമ നേടിയ ഒരു മിനിറ്റിൽ 42 വസ്തുക്കൾ ഓർമിക്കുക എന്ന റെക്കോഡിനെയാണ് ശാന്തി മറികടന്നത്.
രണ്ട് മിനിറ്റ് 57 സെക്കൻറ് സമയം കൊണ്ട് 43 വസ്തുക്കൾ തിരികെ ക്രമപ്പെടുത്തിയാണ് ശാന്തി അർപ്പൻ ശർമയുടെ റെക്കോഡ് മറികടന്നത്. ഇതേവേദിയിൽ രണ്ട് മിനിറ്റ് 34 സെക്കൻഡ് കൊണ്ട് 45 വസ്തുക്കളെ തിരികെ ക്രമപ്പെടുത്തി തെൻറ ആദ്യ നേട്ടം ശാന്തി മറികടന്നു. മനഃശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവിദ്യാർഥിനിയായ ശാന്തിക്ക് മെമ്മറി പരിശീലകൻ കൂടിയായ ഭർത്താവ് അനിത് സൂര്യയാണ് പരിശീലനം നൽകുന്നത്. വേൾഡ് മെമ്മറി ചാമ്പ്യൻഷിപ്പിൽ വിജയിക്കുക എന്നതാണ് ലക്ഷ്യം. ഏകമകൾ രണ്ടു വയസ്സുകാരി യാമി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.