ജയിൽചാടിയ വനിതകൾക്കായി അന്വേഷണം തമിഴ്നാട്ടിലേക്കും
text_fieldsതിരുവനന്തപുരം: ജയില് ചാടിയ വനിതാ തടവുകാര്ക്കായുള്ള അന്വേഷണം തമിഴ്നാട്ടിലേ ക്കും വ്യാപിപ്പിച്ചു. കഴിഞ്ഞദിവസം വൈകീട്ട് അട്ടക്കുളങ്ങര വനിതാജയിലിൽനിന്ന് ചാട ിയ വര്ക്കല തൈക്കാട് സ്വദേശിനി സന്ധ്യ, കല്ലറ പാങ്ങോട് സ്വദേശിനി ശിൽപമോള് (23) എന്നിവർ മെഡിക്കൽേകാളജിന് സമീപമുള്ള എസ്.എ.ടി ആശുപത്രിക്ക് മുന്നിലെത്തിയതായും അവിടെന ിന്ന് കടന്നതായും കണ്ടെത്തി. ഇവരെ അവിടെ എത്തിച്ച ഒാേട്ടാറിക്ഷാ ഡ്രൈവറെ പൊലീസ് ചോദ്യംചെയ്തു.
കുര്യാത്തിയില്നിന്ന് കയറിയ ഇവരെ മെഡിക്കല് കോളജിന് പിന്നിൽ ഇറക്കിവിെട്ടന്നാണ് ഓട്ടോറിക്ഷാ ഡ്രൈവര് നൽകിയ മൊഴി. ഇയാള്ക്ക് പണം നല്കാതെ ഇവര് രക്ഷപ്പെടുകയായിരുന്നത്രെ. ജയിലധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായാണ് വിലയിരുത്തൽ. ഇതുസംബന്ധിച്ച് ജയിൽ ഡി.െഎ.ജി സന്തോഷ്കുമാർ അന്വേഷണം നടത്തുന്നുണ്ട്.
ചൊവ്വാഴ്ച വൈകീട്ട് 4.30ഒാടെ ജയിലിെൻറ പിന്നിൽ മാലിന്യം കൂട്ടിയിട്ട ഭാഗത്തെ മതില് വഴിയാണ് ഇരുവരും പുറത്തുകടന്നതെന്ന് കണ്ടെത്തി. കഴിഞ്ഞദിവസം രാത്രി മെഡിക്കല് കോളജിലും സമീപത്തെ ആശുപത്രികളിലും പൊലീസ് പരിശോധന നടത്തിയെങ്കിലും കൂടുതല് വിവരങ്ങളൊന്നും ലഭിച്ചില്ല. രക്ഷപ്പെടുന്നതിന് രണ്ടുദിവസം മുമ്പും ജയില് ചാടിയതിനുശേഷവും ഇവര് ബന്ധുക്കളുമായി ഫോണില് ബന്ധപ്പെട്ടതായി പൊലീസ് കണ്ടെത്തി. ശിൽപമോൾ സഹോദരനെയാണ് വിളിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.
ഇരുവരും തമിഴ്നാട്ടിലേക്കോ മറ്റ് ജില്ലകളിലേക്കോ കടന്നതായാണ് സംശയിക്കുന്നത്. തമിഴ്നാട് പൊലീസിെൻറയും സഹായം തേടിയിട്ടുണ്ട്. അന്വേഷണത്തിനായി പ്രത്യേക സംഘം രൂപവത്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.