ഏഴുപതിറ്റാണ്ട്: കേരളം ലോക്സഭയിൽ അയച്ചത് 8 വനിതകളെ മാത്രം
text_fieldsമലയാളികൾ മൂക്കത്ത് വിരൽ വെക്കേണ്ടി വരും. ഏഴു പതിറ്റാണ്ടിനിടെ ലോക്സഭ കണ്ടത് വെറും എട്ടു വനിതകൾ മാത്രം. മൂ ന്നരക്കോടിക്കടുത്ത് ജനസംഖ്യയുള്ള നാട്ടിൽ ഒരു കോടി 60 ലക്ഷത്തോളം പുരുഷന്മാരും ഒരു കോടി 64 ലക്ഷത്തോളം വനിത കളുമുള്ളപ്പോഴാണ് വനിതകളെ ലോക്സഭയിൽ അയക്കുന്നതിൽ വലിയ വിവേചനം നിലനിൽക്കുന്നത്. 68 വർഷത്തിനിടെ കേരളത്തിൽ നിന്ന് ഒരേയൊരു വനിതയാണ് ദേശീയ പാർട്ടിയായ കോൺഗ്രസിനെ പ്രതിനിധീകരിച്ച് ലോക്സഭയിലെത്തിയത്. മുകുന്ദപുര ം മണ്ഡലത്തിൽനിന്ന് പ്രഫ. സാവിത്രി ലക്ഷ്മണനെ.
ഇടതുപാർട്ടികളിൽ നിന്ന് ആറു പേർ ലോക്സഭയിലെത്തിയിട്ടുണ് ട്. സ്വതന്ത്രയായി മത്സരിച്ച ഒരു വനിതയും ലോക്സഭ കണ്ടു. കേരള രൂപവത്കരണത്തിനു മുമ്പ് 1951ലെ ആദ്യ തെരഞ്ഞെടുപ്പിൽ തിരുവിതാംകൂർ- കൊച്ചി സംസ്ഥാനത്തുനിന്ന് വിജയിച്ച ആനി മസ്ക്രീൻ ആയിരുന്നു അത്. 1957ൽ തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിച്ചെങ്കിലും ‘സ്വതന്ത്രകേരളം’ അവരെ തോൽപിച്ചു. ആ വർഷം െമാത്തം ജനവിധി തേടിയ 58സ്ഥാനാർഥികളിൽ ഒരേ ഒരു വനിത കൂടിയായിരുന്നു അവർ. 1962ലെ തെരഞ്ഞെടുപ്പിൽ 50 സ്ഥാനാർഥികളിൽ ഒരാൾ വനിതയായിരുന്നെങ്കിലും അവർ വിജയിച്ചില്ല. 1967ലാണ് സുശീല ഗോപാലനിലൂടെ കേരളത്തിെൻറ പെൺശബ്ദം ലോക്സഭയിൽ മുഴങ്ങിയത്.
മൊത്തം 61 സ്ഥാനാർഥികൾ മത്സരിച്ചതിൽ സുശീല ഗോപാലൻ മാത്രമായിരുന്നു ആ തവണ വനിത സ്ഥാനാർഥി. 1971ൽ സി.പിഎം സ്ഥാനാർഥിയെ തോൽപിച്ച് സി.പി.െഎയിലെ ഭാർഗവി തങ്കപ്പൻ അടൂരിൽ നിന്ന് ലോക്സഭയിലെത്തി. നാല് വനിതകൾ ആ വർഷം ജനവിധി തേടിയിരുന്നു.1977ൽ 63 സ്ഥാനാർഥികളിൽ മൂന്നുപേർ വനിതകളായിരുന്നെങ്കിലും ആരും വിജയിച്ചില്ല.
1980ൽ 93 സ്ഥാനാർഥികൾ മത്സരിച്ചു. അതിൽ രണ്ടു വനിതകളിൽ ഒരാളായ സുശീല ഗോപാലൻ ആലപ്പുഴയുടെ പ്രതിനിധിയായി ലോക്സഭയിൽ എത്തി. 1991ലും സുശീല ഗോപാലൻ എം.പിയായി. 1989ൽ മുകുന്ദപുരം സീറ്റിൽ വിജയിച്ച കോൺഗ്രസിെൻറ സാവിത്രി ലക്ഷ്മണൻ 1991ലും ലോക്സഭയിലെത്തി. 1998ൽ വടകരയിൽനിന്നാണ് സി.പി.എമ്മിലെ പ്രഫ.എ. കെ. പ്രേമജം വിജയിച്ചത്.
1999ൽ പ്രേമജം വീണ്ടും ലോക്സഭയിലെത്തി. 2004ലെ തെരഞ്ഞെടുപ്പിൽ സി.പി.എം പി. സതീദേവിയെ വടകരയിൽനിന്നും സി.എസ്. സുജാതയെ മാവേലിക്കരയിൽനിന്നും ലോക്സഭയിലെത്തിച്ചു. 2014ലെ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽനിന്ന് വിജയിച്ച സി.പി.എമ്മിലെ പി.കെ. ശ്രീമതിയാണ് 16ാം ലോക്സഭയിൽ കേരളത്തിെൻറ ഏക വനിത പ്രതിനിധി.
രാജ്യസഭ കണ്ടത് നാലു വനിതകൾ
കേരളത്തില്‍നിന്ന് ഇതുവരെ നാലു വനിതകൾ മാത്രമാണ് രാജ്യസഭയിലെത്തിയത്. ആദ്യ വനിതാ അംഗം കെ. ഭാരതി പത്തു വർഷത്തോളം രാജ്യസഭയിൽ കേരളത്തെ പ്രതിനിധാനം ചെയ്തു. 1954 ഏപ്രില്‍ മൂന്നുമുതല്‍ 1964 ഏപ്രില്‍ രണ്ടുവരെ. കോണ്‍ഗ്രസ് എം.പി ആയിരുന്ന ഇവർ പാർട്ടി നേതാവും എഴുത്തുകാരനുമായ എ.പി. ഉദയഭാനുവിെൻറ ഭാര്യയായിരുന്നു. 1962 മുതല്‍ 1968 വരെ ദേവകി ഗോപിദാസും (കോൺഗ്രസ്) 1974 മുതല്‍ 1980 വരെ ലീല ദാമോദര മേനോനും (കോൺഗ്രസ്) രാജ്യസഭയെ പ്രതിനിധാനം ചെയ്തു. മൂന്നു പതിറ്റാണ്ടിനുശേഷം 2010ൽ സി.പി.എമ്മിെൻറ പ്രതിനിധിയായി ഡോ. ടി എന്‍. സീമ രാജ്യസഭയിലെത്തി.
1952മുതൽ 66 വരെ മൂന്നു തവണ ബിഹാറിൽനിന്ന് മലയാളിയായ ലക്ഷ്മി എന്‍. മേനോനും 1957^60 കാലഘട്ടത്തിൽ തമിഴ്നാട്ടിൽനിന്ന് മലയാളിയായ അമ്മു സ്വാമിനാഥനും കോൺഗ്രസ് എം.പിമാരായി. 1952 ല്‍ ഡിണ്ഡിഗലിൽ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.