'പരാതി വേണ്ട, വിവരം കിട്ടിയാൽ കേസെടുക്കാം'; സജി ചെറിയാനെ തള്ളി വനിത കമീഷൻ അധ്യക്ഷ
text_fieldsകണ്ണൂർ: ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധാകനുമായ രഞ്ജിത്തിനെതിരായെ ബംഗാളി നടിയുടെ ലൈഗിംകാരോപണത്തിൽ കേസെടുത്ത് അന്വേഷിക്കുന്നതിൽ തടസമില്ലെന്ന് വ്യക്തമാക്കി സംസ്ഥാന വനിത കമീഷൻ അധ്യക്ഷ പി. സതീദേവി.
ആരോപണങ്ങളുടെ പേരിൽ കേസെടുക്കാനാവില്ലെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയെ തള്ളുന്നതാണ് വനിത കമീഷൻ അധ്യക്ഷയുടെ നിലപാട്. ലൈംഗിക ചൂഷണത്തെ കുറിച്ച് വിവരം കിട്ടിയാൽ എത്ര ഉന്നതനാണെങ്കിലും കേസ് എടുത്ത് അന്വേഷണം നടത്താമെന്ന് കണ്ണൂരിൽ അവർ മാധ്യമങ്ങളോട് പ്രതികരിച്ചു.
രഞ്ജിതിനെതിരായ ആരോപണത്തിൽ സർക്കാറിനോട് റിപ്പോർട്ട് തേടും. ആരോപണങ്ങളുടെ നിജസ്ഥിതി തെളിഞ്ഞാൽ പദവിയിൽ നിന്നും നീക്കണമെന്നും സതീദേവി വ്യക്തമാക്കി.
ആരോപണത്തിന്റെ പേരിൽ നടപടിയെടുക്കാനാവില്ല -സജി ചെറിയാൻ
രഞ്ജിത്തിനെതിരെ ആരോപണത്തിന്റെ പേരിൽ നടപടിയെടുക്കാനാവില്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. രഞ്ജിത് ഇന്ത്യകണ്ട പ്രഗത്ഭനായ കലാകാരനാണ്. രേഖാമൂലം പരാതി കിട്ടിയാൽ രഞ്ജിത്തിനെതിരെ അന്വേഷണം ഉൾപ്പടെയുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാതി കിട്ടിയാൽ കേസെടുക്കും. എത്ര ഉന്നതനായാലും നിയമനടപടികളുമായി മുന്നോട്ട് പോകും. പരാതി ലഭിക്കാതെ നടപടികളുമായി മുന്നോട്ട് പോയാൽ കേസ് നിലനിൽക്കില്ല. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ ഉൾപ്പടെ നിർദേശങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹേമ കമിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നതിൽ സർക്കാറിന് പ്രത്യേക താൽപര്യങ്ങളില്ല. കോടതി നിർദേശം ഉണ്ടായപ്പോൾ സർക്കാർ റിപ്പോർട്ട് പുറത്ത് വിട്ടു. ഇനിയും എതെങ്കിലും ഭാഗം കോടതി പുറത്തുവിടാൻ പറഞ്ഞാൽ അത് ചെയ്യുമെന്നും സജി ചെറിയാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.