വനിതാ കമീഷൻ അധ്യക്ഷ: ധാരണയായില്ല
text_fieldsതിരുവനന്തപുരം: വനിതാ കമീഷൻ അധ്യക്ഷയുടെ കാര്യത്തിൽ സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് യോഗത്തിൽ ധാരണയായില്ല. വിഷയം അജണ്ടയായി വന്നിെല്ലന്നാണ് സൂചന. പരാതിക്കാരോട് മോശമായി പെരുമാറിയെന്ന് ആക്ഷേപം വന്നതിനെ തുടർന്ന് കഴിഞ്ഞ സെക്രേട്ടറിയറ്റ് യോഗമാണ് എം.സി. ജോസഫൈനോട് രാജി ആവശ്യപ്പെട്ടത്.
സർക്കാറാണ് വനിതാ കമീഷൻ അധ്യക്ഷയെ നിയമിക്കുന്നതെങ്കിലും പാർട്ടിയിൽ ഇക്കാര്യത്തിൽ ധാരണയുണ്ടാകാറുണ്ട്. അടുത്ത ആഴ്ച സെക്രേട്ടറിയറ്റും സംസ്ഥാന കമ്മിറ്റിയും ചേരുന്നുണ്ട്. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജില്ലകളുടെ അവലോകനങ്ങളാണ് നടന്നുവരുന്നത്. മിക്കവാറും ജില്ലകളിൽ ഇത് പൂർത്തിയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.