പങ്കാളികളെ കൈമാറൽ; ഉന്നതതല അന്വേഷണം വേണം -വനിത കമീഷൻ
text_fieldsകോഴിക്കോട്: പങ്കാളികളെ കൈമാറ്റം ചെയ്ത സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് സംസ്ഥാന വനിത കമീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി. കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. സംസ്കാരസമ്പന്നമായ സമൂഹത്തിന് ചിന്തിക്കാനാവാത്ത സംഭവമാണിതെന്നും നിരവധി കുടുംബങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ വിചാരണക്കിടെ നടന്ന സംഭവങ്ങളും കൂറുമാറ്റവും വിശദമായി പരിശോധിക്കണം. കേരള ചരിത്രത്തിൽ ആദ്യമായാണ് ഒരു നടൻ ഇത്തരത്തിലൊരു കേസിൽ പ്രതിയാവുന്നത്. നടിക്ക് നീതികിട്ടാൻ സമൂഹം മുന്നോട്ടു വരണമെന്നും കേസിൽ കൃത്യമായ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു.
ഇടുക്കി എൻജിനീയറിങ് കോളജിലെ എസ്.എഫ്.ഐ പ്രവർത്തകന്‍റെ കൊലപാതകിയെ ഉടൻ പിടികൂടാനായത് പൊലീസിന് നേട്ടമാണ്. വിദ്യാലയങ്ങളിൽ അക്രമങ്ങൾ നടത്താൻ വർഗീയ സംഘടനകൾ ബോധപൂർവമായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും സമാധാന അന്തരീക്ഷം ഉണ്ടാക്കിയെടുക്കാനാവണം എല്ലാവരും ശ്രമിക്കേണ്ടതെന്നും സതീദേവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.