കേരള വനിതാ കമീഷനെ കൂടുതല്‍ ശക്തിപ്പെടുത്തണം -ശിൽപശാല
text_fieldsതിരുവനന്തപുരം: 30 വര്‍ഷം മുമ്പ് രൂപീകൃതമായ കേരള വനിതാ കമീഷന്‍ ആക്ട് കാലാനുസൃതമായി ഭേദഗതി വരുത്തണമെന്ന് കേരളത്തിലെ വനിതാ സംഘടനാ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. കേരള വനിതാ കമീഷന്‍ തിരുവനന്തപുരം തൈക്കാട് ഗവ. റസ്റ്റ് ഹൗസ് ഹാളില്‍ സംഘടിപ്പിച്ച ശിൽശാലയില്‍ പങ്കെടുത്ത മുഴുവന്‍ സംഘടനാ ഭാരവാഹികളും നേരിട്ട് നിയമനടപടി സ്വീകരിക്കാന്‍ കഴിയുംവിധം കമീഷനെ ശക്തിപ്പെടുത്തണമെന്ന് അഭിപ്രായപ്പെട്ടു.
കേരള വനിതാ കമീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി ശിൽശാല ഉദ്ഘാടനം ചെയ്തു. മുന്‍ അധ്യക്ഷയും വനിത വികസന കോർപ്പറേഷൻ നിയുക്ത ചെയർപേഴ്സണുമായ കെ.സി. റോസക്കുട്ടി, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സി.എസ്.സുജാത, അന്വേഷി പ്രസിഡന്‍റ് കെ. അജിത, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തര്‍, മഹിളാ മോര്‍ച്ച വൈസ് പ്രസിഡന്‍റ് അഡ്വ. രൂപബാബു, കേരള വര്‍ക്കിങ് വിമന്‍സ് അസോസിഷേയന്‍ സെക്രട്ടറി സുഭദ്ര അമ്മ, നാഷനല്‍ മഹിള കോണ്‍ഗ്രസ് പ്രസിഡന്‍റ് ഷീബ ജോണ്‍, ടി. ദേവി, മഹിളാ ജനതാദള്‍ സെക്രട്ടറി സുജ ബാലുശ്ശേരി, മഹിളാ കോണ്‍ഗ്രസ് (എസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുഹ്‌സിന, ജനാധിപത്യ മഹിളാ കോണ്‍ഗ്രസ് പ്രതിനിധി മേരി ജിപ്‌സി, കേരള മഹിളാ സംഘം വൈസ് പ്രസിഡന്‍റ് ഇന്ദിരാ രവീന്ദ്രന്‍, അഡ്വ. ബീന വിന്‍സെന്‍റ് (ഗാന്ധിഭവന്‍), കേരള വനിതാ കോണ്‍ഗ്രസ് (ബി) വൈസ് പ്രസിഡന്‍റ് ശ്രീലക്ഷ്മി ശരണ്‍, മഹിളാ ജനതാദള്‍ സംസ്ഥാന പ്രസിഡന്‍റ് ഡി.ആര്‍. സെലിന്‍ തുടങ്ങി നിരവധി സംഘടനാ പ്രതിനിധികള്‍ അഭിപ്രായങ്ങള്‍ പങ്കുവച്ച് സംസാരിച്ചു.
വനിതാ കമീഷന്‍ സ്റ്റാന്‍ഡിങ് കൗണ്‍സല്‍ അഡ്വ. പാര്‍വതി മേനോന്‍ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചുകൊണ്ട് സംസാരിച്ചു. കമീഷന്‍ അംഗങ്ങളായ ഇ.എം. രാധ, അഡ്വ. ഷിജി ശിവജി, ഷാഹിദാ കമാല്‍, മെമ്പര്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് വി.എസ്. സന്തോഷ്, ഡയറക്ടര്‍ ഷാജി സുഗുണന്‍, ലോ ഓഫിസര്‍ പി. ഗിരിജ, പ്രൊജക്ട് ഓഫിസര്‍ എന്‍. ദിവ്യ എന്നിവര്‍ സംസാരിച്ചു.
കേരള വനിതാ കമീഷന്‍ ആക്ട് ഭേദഗതി സംബന്ധിച്ച് കേരള വനിതാ കമീഷന്‍ നിരന്തരം ചര്‍ച്ചകള്‍ നടത്തി വരികയാണ്. കേരള വനിതാ കമീഷന്‍ ആക്ട് ഭേദഗതിക്കായി അഡ്വക്കറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണക്കുറുപ്പ്, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി.എ. ഷാജി, മുന്‍ നിയമ സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ്, മുന്‍ ഡയറക്ടര്‍ ഡോ. അലക്‌സാണ്ടര്‍ ജേക്കബ് തുടങ്ങിയവരടങ്ങിയ വിദഗ്ധ സമിതിയുമായി ഇതിനകം രണ്ട് തവണ കമീഷന്‍ ചര്‍ച്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.