കൊച്ചുമുറി കണ്ട് അമ്പരന്ന് വനിത കമീഷൻ; സ്വതന്ത്രജീവിതത്തിന് സാഹചര്യമൊരുക്കണമെന്ന് റഹ്മാനും സജിതയും
text_fieldsനെന്മാറ (പാലക്കാട്): അയിലൂർ കരക്കാട്ടുപറമ്പിൽ, യുവതിയെ ഒളിപ്പിച്ച് താമസിച്ച സംഭവത്തിെൻറ ചുരുൾ നിവർത്താൻ വനിത കമീഷൻ അംഗങ്ങളെത്തി. അടുത്തടുത്ത് വീടുകളുള്ള ഒരുപ്രദേശത്ത് ഇത്രകാലം, ചെറിയൊരു മുറിയിൽ, ആരുമറിയാതെ കഴിയുമോയെന്ന സേന്ദഹം കമീഷൻ അംഗങ്ങൾക്കുമുണ്ട്. വീട്ടിലെ കൊച്ചുകുട്ടി മുതൽ പ്രായമായ മാതാപിതാക്കൾവരെ സജിതയെ ഇതുവരെ കണ്ടിട്ടില്ലെന്ന് പറയുന്നു.
രാവിലെ പത്തോടെ, വനിത കമീഷൻ എത്തിയത് നെന്മാറ വിത്തനശ്ശേരിയിലെ ലക്ഷംവീട് കോളനിയിൽ വാടകവീട്ടിൽ താമസിക്കുന്ന റഹ്മാെൻറയും സജിതയുടെയും അടുക്കലേക്കാണ്. ചെയർപേഴ്സൻ എം.സി. ജോസഫൈൻ, അംഗങ്ങളായ ഷിജി ശിവജി, ഷാഹിദ കമാൽ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഇരുവരും കമീഷന് മൊഴി നൽകി. സമൂഹം ഒറ്റപ്പെടുത്തുമെന്ന പേടിയും സാമ്പത്തിക ബുദ്ധിമുട്ടുമാണ് വീട്ടിൽതന്നെ കഴിയാൻ കാരണമെന്ന് ഇരുവരും പറഞ്ഞു. സ്വതന്ത്രമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന് അവർ കമീഷനോട് അഭ്യർഥിച്ചു.
സജിതയോട് ഒറ്റക്കും കമീഷൻ വിവരങ്ങൾ ആരാഞ്ഞു. ആ മുറിയിൽതന്നെയാണ് കഴിഞ്ഞതെന്നും സന്തുഷ്ടയാണെന്നും സജിത മൊഴി നൽകി. തുടർന്ന് ഉച്ചയോടെ അയിലൂർ കരക്കാട്ടുപറമ്പിലെ റഹ്മാെൻറ വീട്ടിലെത്തിയ അംഗങ്ങൾ മുറി പരിശോധിച്ചശേഷം വീട്ടുകാരുടെ മൊഴിയെടുത്തു. പിതാവ് അബ്ദുൽ ഖനിയും മാതാവ് ആത്തിഖയും സജിത വീട്ടിൽ താമസിച്ചിട്ടില്ലെന്ന മൊഴിയാവർത്തിച്ചു. സഹോദരിയടക്കമുള്ളവരും സജിതയെ കണ്ടില്ലെന്ന മൊഴി കമീഷന് നൽകി.
കൊച്ചുമുറി കണ്ട് അമ്പരന്ന് വനിത കമീഷൻ
നെന്മാറ (പാലക്കാട്): സജിത പത്ത് വർഷത്തിലേെറ കഴിഞ്ഞതായി പറയുന്ന മുറി കണ്ട് അദ്ഭുതം കൂറി വനിത കമീഷൻ. ആകെ ഒരു കുളിമുറിയുടെ വലിപ്പം. നിന്നുതിരിയാൻ പോലുമിടമില്ല. ഇതിൽ 10 വർഷം പോയിട്ട് പത്ത് മണിക്കൂർ ഇരുന്നാൽപോലും മനുഷ്യൻ തകർന്നുപോകുമെന്ന് ചെയർപേഴ്സൻ എം.സി. േജാസഫൈൻ പറഞ്ഞു. പ്രാഥമിക കൃത്യങ്ങൾക്ക് രാത്രി വരെ കാത്തിരിക്കേണ്ടിവരികയെന്നത് ചിന്തിക്കാൻ പോലുംവയ്യ, അതും നീണ്ട പത്ത് വർഷം. തികച്ചും അവിശ്വസനീയം. സത്യമാണെങ്കിൽ, കേരളത്തിലെതന്നെ ആദ്യ സംഭവമായിരിക്കുമതെന്ന് േജാസഫൈൻ പറഞ്ഞു. സന്തുKerala Women's Commissionഷ്ടരാണെന്ന് സജിതയും റഹ്മാനും പറയുന്നു. എന്നാൽ, ഇൗ സംഭവത്തിൽ അവിശ്വസനീയമായ പല കാര്യങ്ങളുമുണ്ടായിട്ടുണ്ട്.
ഇടുങ്ങിയ മുറിയിൽ, സജിതയെ അല്ലലും അലട്ടലുമില്ലാതെ സംരക്ഷിച്ചെന്ന് പറയുന്നത് കമീഷന് അംഗീകരിക്കാൻ കഴിയില്ലെന്ന് ജോസഫൈൻ പറഞ്ഞു. ൈക്രംബ്രാഞ്ച് അന്വേഷണത്തിൽ വസ്തുത മുഴുവനായും പുറത്തുവരുമെന്നാണ് പ്രതീക്ഷ. റഹ്മാനും സജിതക്കും സന്തോഷകരവും സുരക്ഷിതവുമായ ജീവിതമുണ്ടാകണം. അതിനുള്ള പിന്തുണ നൽകുമെന്നും ജോസൈഫൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.