Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഴ തുടർന്നാൽ ബാണാസുര...

മഴ തുടർന്നാൽ ബാണാസുര സാഗർ ഡാം തുറക്കും; മുന്നറിയിപ്പ്

text_fields
bookmark_border
മഴ തുടർന്നാൽ ബാണാസുര സാഗർ ഡാം തുറക്കും; മുന്നറിയിപ്പ്
cancel
camera_alt????????????????? ??????????? ???????????????? ?????

കൽപറ്റ: മഴ ശക്തമായി തുടരുകയാണെങ്കിൽ വയനാട് ബാണാസുര സാഗർ ഡാം ശനിയാഴ്ച രാവിലെ തുറക്കും. രാവിലെ എട്ട് മണി മുതൽ ഘ ട്ടം ഘട്ടമായി ഉയർത്തി വെള്ളം തുറന്ന് വിടുകയാണ് ചെയ്യുക. മുന്നറിയിപ്പ്‌ നൽകി മാത്രമേ വെള്ളം തുറന്ന് വിടുകയുള് ളൂവെന്നും വൈകീട്ട് ആറ് മുതൽ രാവിലെ എട്ട് മണി വരെയുള്ള സമയത്ത്‌ നീരൊഴുക്ക്‌ വർദ്ധിപ്പിക്കുകയില്ലെന്നും ജില് ല കലക്ടർ അറിയിച്ചു. ഇരുകരകളിലെയും താമസക്കാർ ജാഗ്രത പാലിക്കണം. ഡാം ഷട്ടർ തുറക്കുന്നതു സംബന്ധിച്ച വിവരങ്ങൾക്ക് കൺട്രോൾ റൂമുമായി ബന്ധപ്പെടാം. 9496011981, 04936 274474 (ഓഫിസ്).

കക്കയത്ത് കക്കയം വൈദ്യുതി പദ്ധതിക്ക് 200 മീറ്റർ മുകളിലായി ഉ രുൾപൊട്ടി. പവർഹൗസിൽ ചളിയും മണ്ണും കയറി. 50 മെഗാ വാട്ടിന്‍റെ മൂന്ന് ജനറേറ്ററുകളിൽ ചളി കയറി. ഇതോടെ വൈദ്യുതോൽപാദനം പൂർണമായും നിർത്തിയിരിക്കുകയാണ്. കക്കയം വാലിയിലും ഉരുൾപൊട്ടലുണ്ടായി. കക്കയം ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തിയേക്കും.

കു​ത്തി​യൊ​ഴു​കു​ന്ന ദു​ര​ന്ത​ത്തി​ൽ വി​റ​ങ്ങ​ലി​ക്കുകയാണ്​ വീ​ണ്ടും കേ​ര​ളം. ഒ​രാ​ണ്ട്​ മു​​മ്പ​ത്തെ പ്ര​ള​യ​ത്തി​​​​​െൻറ നി​ല​യി​ല്ലാ​ക്ക​യ​ത്തി​ൽ​നി​ന്ന്​ അ​തി​ജീ​വ​ന​ത്തി​​​​െൻറ തു​രു​ത്തു​ക​ളി​ലേ​ക്ക്​ കാ​ലു​റ​പ്പി​ക്കു​ന്ന​തി​നി​ടെ​യെ​ത്തി​യ ക​ന​ത്ത മ​ഴ​യും കാ​റ്റും മ​ല​യി​ടി​ച്ചി​ലും ഉ​രു​ൾ​പൊ​ട്ട​ലും സ​മാ​ന​ത​ക​ളി​ല്ലാ​ത്ത നാ​ശം​വി​ത​ച്ച്​ തു​ട​രു​ക​യാ​ണ്. വെ​ള്ളി​യാ​ഴ്​​ച മാ​ത്രം പ്ര​ള​യ​ത്തി​ൽ 31 പേ​ർ മ​രി​ച്ചു. കോ​ഴി​ക്കോ​ട്ട്​ പത്തും വ​യ​നാ​ട്ടി​ലും മ​ല​പ്പു​റ​ത്തും​ എ​ട്ടു​വീ​ത​വും തൃ​ശൂ​രി​ലും ഇ​ടു​ക്കി​യി​ലും രണ്ടു വീ​ത​വും കോ​ട്ട​യ​ത്ത്​ ഒ​രാളുമാണ്​ മ​രി​ച്ചത്​.

മ​ല​പ്പു​റം എ​ട​വ​ണ്ണ കു​ണ്ടു​തോ​ടി​ലും വ​ഴി​ക്ക​ട​വ്​ ആ​ന​മ​റി​യി​ലും കോ​ട്ട​ക്കു​ന്നി​ലു​മാ​ണ്​ അ​പ​ക​ട​മു​ണ്ടാ​യ​ത്. കു​ണ്ടു​തോ​ടി​ൽ വീ​ടു​ ത​ക​ർ​ന്ന്​ കു​ടും​ബ​ത്തി​ലെ നാ​ലു​പേ​രാ​ണ്​ മ​രി​ച്ച​ത്. വ​ഴി​ക്ക​ട​വ്​ ആ​ന​മ​റി​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​ൽ കാ​ണാ​താ​യ സ്​​ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. സ​ഹോ​ദ​രി​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. മ​ല​പ്പു​റം കോ​ട്ട​ക്കു​ന്നി​നു​ പി​റ​കി​ൽ മ​ണ്ണി​ടി​ഞ്ഞ്​​ ചാ​ത്തം​കു​ളം കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു.

കോ​ഴി​ക്കോ​ട്​ വി​ല​ങ്ങാ​ട്​ ആ​ലി​മൂ​ല​മ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​ൽ കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ര​ട​ക്കം നാ​ലു​പേ​രാ​ണ്​ മ​രി​ച്ച​ത്. കു​റ്റ്യാ​ടി​ക്ക​ടു​ത്ത്​ വ​ള​യ​ന്നൂ​രി​ൽ വ​യ​ലി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ്​ ര​ണ്ടു​പേ​രും വേ​ങ്ങേ​രി​യി​ൽ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ വീ​ട്ടു​സാ​ധ​ന​ങ്ങ​ൾ മാ​റ്റു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ്​​ ഒ​രാ​ളും മ​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം കാ​ണാ​താ​യ​യാ​ളു​ടെ മൃ​ത​ദേ​ഹം പു​ഴ​യി​ൽ ക​ണ്ടെ​ത്തി. ​​

വ​യ​നാ​ട്​ മേ​പ്പാ​ടി​യി​ലെ പു​ത്തു​മ​ല ഉ​രു​ൾ​പൊ​ട്ട​ലി​ൽ​പെ​ട്ട എ​ട്ടു​പേ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. തൃ​ശൂ​ർ പു​ന്ന​യൂ​ർ​കു​ള​ത്ത്​ വൈ​ദ്യു​തി ട​വ​റി​​​​െൻറ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി പോ​ക​വേ തോ​ണി മ​റി​ഞ്ഞ്​ കെ.​എ​സ്.​ഇ.​ബി അ​സി. എ​ൻ​ജി​നീ​യ​ർ മു​ങ്ങി​മ​രി​ച്ചു. വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് തൃശൂരിലും ഇ​ടു​ക്കി​യി​ലും കോ​ട്ട​യ​ത്തും ഒരാൾ വീതവും മ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala floodheavy rains 2019heavy rains 2109Rain In Kerala
News Summary - #keralaRain #keralaFlood #keralaflood2019
Next Story