കോഴിവില കുറക്കണമെന്നത് വാക്കാൽ നിർദേശം മാത്രമെന്ന് സർക്കാർ
text_fieldsെകാച്ചി: കോഴിവില 87 ആയി കുറക്കണമെന്നത് വ്യാപാരികളോടുള്ള വാക്കാൽ നിർദേശം മാത്രമായിരുെന്നന്ന് സർക്കാർ ഹൈകോടതിയിൽ. രേഖാമൂലം പ്രത്യേക ഉത്തരവിറക്കാതെ പ്രഖ്യാപിച്ചതാണ് ഇൗ വില. ജി.എസ്.ടി നിലവിൽ വന്നശേഷം കോഴിയുടെ വില കുറയേണ്ടതിനുപകരം കൂട്ടി വിൽപന നടത്തുന്ന സാഹചര്യത്തിലാണ് മന്ത്രി ഇത്തരമൊരു നിർദേശം വെച്ചത്.
ജി.എസ്.ടി നടപ്പാക്കിയപ്പോൾ കോഴിക്ക് നികുതി ഇല്ലാതായി. ഇതിെൻറ ആനുകൂല്യം ഉപഭോക്താക്കൾക്ക് ലഭിക്കണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു മന്ത്രിയുടെ ഇടപെടലെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.കോഴി വില കുറച്ചു വിൽക്കണമെന്ന മന്ത്രിയുടെ നിർദേശം ചോദ്യം ചെയ്ത് വിതരണക്കാരുടെ സംഘടനയായ ഓള് കേരള പൗള്‍ട്രി ഫാര്‍മേഴ്സ് ആൻഡ് ട്രേഡേഴ്സ് അസോസിയേഷൻ നൽകിയ ഹരജിയിലാണ് സർക്കാറിെൻറ വിശദീകരണം. ചെറുകിട കോഴിക്കച്ചവടക്കാര്‍ക്ക് ദിവസം 1000 രൂപയോളം ബാധ്യത വരുത്തുന്നതാണ് നിർദേശമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. ഫാമുകളില്‍ കോഴിക്ക് 87 രൂപയാണ് വില.
സര്‍ക്കാര്‍ ഫാമുകളിൽപോലും കോഴി വിൽക്കുന്നത് 88 രൂപക്കാണ്. ഇത് കടകളില്‍ എത്തുമ്പോള്‍ 100 മുതല്‍ 125 രൂപവരെയാകും. ഈ സാഹചര്യത്തില്‍ 87 രൂപക്ക് വില്പന നടത്തുക അസാധ്യമാണെന്നായിരുന്നു ഹരജിക്കാരുടെ വാദം. കോഴി നികുതി പൂര്‍ണമായും ഇല്ലാതായിട്ടും കോഴിക്ക് നിലവിലെ വിലെയക്കാൾ കൂട്ടിയാണ് വിൽപന നടത്തുന്നതെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. ജി.എസ്.ടി നടപ്പാകുന്നതിന് തൊട്ടുമുമ്പ് ജീവനുള്ള കോഴിയുടെ വില 14.5 ശതമാനം നികുതിയടക്കം 102 രൂപയായിരുന്നു.
ഇതില്‍ 15 രൂപ നികുതി കഴിച്ചാൽ 87 രൂപക്ക് കോഴി വിൽക്കാനാവും. എന്നാൽ, ജി.എസ്.ടി നടപ്പാക്കിയപ്പോൾ മുതൽ വില വർധിക്കുകയാണ് ചെയ്തത്. രേഖാ മൂലം ഉത്തരവില്ലാത്ത സാഹചര്യത്തിൽ വില കുറക്കണമെന്ന നിർദേശം ചോദ്യം ചെയ്ത് നൽകിയിരിക്കുന്ന ഹരജി നിലനിൽക്കുന്നതല്ലെന്നും തള്ളണമെന്നും സർക്കാർ ആവശ്യപ്പെട്ടു. തുടർന്ന് ഹരജി വിധി പറയാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.