‘ഒന്നാം തീയതി മദ്യശാല തുറന്നാല്‍ 15,000 കോടിയുടെ വരുമാന വര്‍ധന’യെന്ന്; കേരളത്തിലെ ‘ഡ്രൈ ഡേ' മാറ്റിയേക്കും
text_fieldsതിരുവനന്തപുരം: മദ്യാസക്തി കുറക്കുന്നതിനായി ഒന്നാം തീയതി ‘ഡ്രൈ ഡേ’യാക്കിയ മുൻ സർക്കാർ തീരുമാനം റദ്ധാക്കാൻ സാധ്യത. കേരളത്തിൽ എല്ലാമാസവും ഒന്നാം തീയ്യതിയുള്ള ‘ഡ്രൈ ഡേ' മാറ്റണമെന്ന് സെക്രട്ടറി തല കമ്മറ്റി ശുപാര്‍ശ ചെയ്തിരിക്കുകയാണ്. ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് നിര്‍ദേശം. എല്ലാ മാസവും ഒന്നാം തീയ്യതി മദ്യശാല തുറന്നാല്‍ 15,000 കോടിയുടെ വരുമാന വര്‍ധനയുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
വരുമാന വര്‍ധന ചര്‍ച്ച ചെയ്യാൻ തിങ്കളാഴ്ച വിളിച്ചുചേര്‍ത്ത യോഗമാണ് ഇങ്ങനെയൊരു നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുന്നത്. വില കുറഞ്ഞ- വീര്യം കുറഞ്ഞ മദ്യത്തിന്‍റെ വില്‍പന, മദ്യ ഉത്പാദനം പ്രോത്സാഹിപ്പിച്ച് കയറ്റുമതിയിലേക്ക് കൂടുതലായി കടക്കുന്ന കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. പുതിയ മദ്യനയം വരുന്നതിന് മുന്നോടിയായാണ് യോഗം നടന്നത്. കേരളത്തിൽ ഡ്രൈ ഡേ പിൻവലിക്കാൻ നേരത്തെയും നീക്കം നടന്നിരുന്നു. ടൂറിസം മേഖലയിൽ നിന്നുൾപ്പെടെയുള്ള സമ്മർദ്ധം ചൂണ്ടികാണിച്ചാണ് പിൻവലിക്കാൻ ശ്രമം നടത്തിയത്.
21 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ശമ്പള ദിവസമായ ഒന്നാം തിയതി സംസ്ഥാനത്ത് ഡ്രൈഡേയായി പ്രഖ്യാപിച്ചത്. ശമ്പള ദിനമായ ഒന്നാം തീയതി മദ്യശാലകള്‍ തുറക്കുന്നത് വീടുകളിലെത്തേണ്ട വരുമാനത്തിന്‍റെ നല്ലൊരു ശതമാനവും മദ്യശാലകളിലെത്തിക്കുന്നു എന്ന വിലയിരുത്തലില്‍ എ.കെ. ആന്‍റണി സര്‍ക്കാരാണ് ഇങ്ങനെയൊരു തീരുമാനം കൈകൊണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.