കേരളത്തിലെ ആദ്യ കിസാൻ മഹാപഞ്ചായത്ത് 15ന് കുട്ടനാട്ടിൽ
text_fieldsകൊല്ലം: ഡൽഹി കർഷകസമരത്തിെൻറ പശ്ചാത്തലത്തിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നടക്കുന്ന കിസാൻ മഹാപഞ്ചായത്ത് കേരളത്തിൽ ആദ്യമായി കുട്ടനാട്ടിൽ നടത്തുമെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് സൗത്ത് ഇന്ത്യൻ കോഒാഡിനേറ്റർ പി.ടി. ജോൺ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
15ന് രാമങ്കരിയിൽ നടക്കുന്ന മഹാപഞ്ചായത്തിൽ പഞ്ചാബിൽ നിന്നുള്ള കർഷകനേതാവ് ബൽബീർ സിങ് രജോവാൾ, എൻ.എ.പി.എം നേതാവ് മേധ പട്കർ എന്നിവർ പെങ്കടുക്കും.
രാജ്യത്തെമ്പാടും ബി.െജ.പിക്കെതിരെയുള്ള പ്രതിഷേധത്തിെൻറ ഭാഗമായി തെരഞ്ഞെടുപ്പ് നടക്കുന്ന കേരളമുൾപ്പെടെ സംസ്ഥാനങ്ങളിൽ കർഷകസംഘടനകൾ പ്രചാരണം ശക്തമാക്കും. കഴിഞ്ഞതവണ ബി.െജ.പി ജയിച്ച തിരുവനന്തപുരം നേമം മണ്ഡലത്തിൽ പ്രതിഷേധ പ്രചാരണ കൺവെൻഷൻ മാർച്ച് 20ന് മഹാസംഘ് ദേശീയ കൺവീനർ ജഗജിത് സിങ് ദല്ലേവാൾ ഉദ്ഘാടനം െചയ്യും.
കേരളത്തിൽ ബി.ജെ.പിക്ക് വിജയസാധ്യതയുള്ള എല്ലാ മണ്ഡലങ്ങളിലും ഇത്തരത്തിൽ കൺവെൻഷൻ നടത്തും. 'ദില്ലി ചലോ' പ്രക്ഷോഭത്തിെൻറ 100ാം ദിവസമായ വെള്ളിയാഴ്ച കുട്ടനാട്ടിൽ 100 കാൻവാസുകളിൽ 100 ചിത്രകാരന്മാർ ചിത്രരചന നടത്തി പ്രതിഷേധിക്കും. കരുനാഗപ്പള്ളി കർഷക െഎക്യദാർഢ്യ സമിതി കൺവീനർ ബി. വിനോദും പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.