അബുദാബിയിൽ നടന്ന എ.ഐ.എം ഗ്ലോബൽ 2023ൽ കേരളത്തിന്റെ നിക്ഷേപ സാധ്യതകൾ പ്രദർശിപ്പിച്ചു
text_fieldsഅബുദാബി: അബുദാബിയിൽ നടന്ന എ.ഐ.എം ഗ്ലോബൽ 2023ൽ കേരളത്തിന്റെ നിക്ഷേപ സാധ്യതകൾ പ്രദർശിപ്പിച്ചു. കേരള സർക്കാരിന്റെ ഐ.ടി, ടൂറിസം വ്യവസായ മേഖലകളിലെ സെക്രട്ടറിമാരുടെ അവതരണങ്ങളോടൊപ്പം, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫ് അലിയും കേരളത്തിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് സംസാരിച്ചു. യു.എ.ഇയിലെ പ്രമുഖകരും ചടങ്ങിൽ മുഖ്യ ആകർഷകരായി.
അബുദാബിയിൽ മേയ് എട്ടു മുതൽ 10 വരെ നടന്ന എ.ഐ.എം ഗ്ലോബൽ 2023ൽ കേരളത്തിന് പുതു പ്രതീക്ഷ. കേരളത്തിലെ മുതിർന്ന് ഉദ്യോഗസ്ഥരും, വ്യവസായ രംഗത്തെ പ്രമുഖരും പങ്കെടുത്ത മീറ്റിൽ വിവിധ അറബ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള നിക്ഷേപങ്ങൾക്കുള്ള സാധ്യതകൾ വർധിച്ചു.
അഗ്രോ, ഗ്രീൻ എനർജി, ടൂറിസം, മാനുഫാക്ടറിംഗ്, റിസർച്ച് ആൻഡ് ഡെവല്പമെന്റ്, പുതുസംരംഭങ്ങൾ എന്നിവയിലാണ് മീറ്റിൽ കേരളം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. ആനുവൽ ഇൻവെസ്റ്റ്മെന്റ് മീറ്റിംഗിലെ കേരള പവലിയനിൽ വെച്ച് കേരള സർക്കാർ സംഘടിപ്പിച്ച കേരളത്തിലെ വ്യവസായ രംഗത്ത് വിദേശ കമ്പനികൾക്ക് നിക്ഷേപം നടത്താനുള്ള സാധ്യതകളെക്കുറിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫ് അലി സംസാരിച്ചു.
നോർക്ക- വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല ഐഎഎസ്, ടൂറിസം സെക്രട്ടറി ബി. ശ്രീനിവാസ് ഐഎഎസ്, ഐടി സെക്രട്ടറി വി ഖേൽക്കർ ഐഎഎസ്, ലുലു ഫിനാഷ്യൽ ഹോൾഡിംസ് എം ഡി അദീബ് അഹമ്മദ് തുടങ്ങിയവും പങ്കെടുത്തു.
കേരളം കാലഘട്ടത്തിനുള്ള ആവശ്യാനുസരണം നിക്ഷേപ സൗഹൃദപരമായ സംസ്ഥാനമാണെന്നും അത് കൊണ്ട് തന്നെ കേരളത്തിൽ കൂടുതൽ നിക്ഷേപങ്ങൾ കടന്ന് വരുമെന്നും മൂന്ന് ദിവസം നീണ്ട് നിന്ന മീറ്റിൽ മുഴുവൻ സമയവും പങ്കെടുത്ത യുവ ഇന്ത്യൻ സംരംഭകരനും, ലുലു ഫിനാഷ്യൽ ഹോൾഡിംഗ്സ് എംഡിയുമായ അദീബ് അഹമ്മദ് പറഞ്ഞു.
170 രാജ്യങ്ങളിൽ നിന്നുള്ള വ്യവസായ പ്രമുഖർ, നിക്ഷേപകർ, ഭരണ കർത്താക്കൾ, ഉദ്യോഗസ്ഥ പ്രമുഖകർ ഉൾപ്പെടെയുള്ളവരാണ് പരിപാടിയിൽ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.