കെ. റെയിലിനുള്ള അനുമതി വേഗത്തിലാക്കണം; കേന്ദ്രത്തിന് വീണ്ടും കേരളത്തിന്‍റെ കത്ത്
text_fieldsതിരുവനന്തപുരം: വിവാദമായ കെ. റെയിൽ പദ്ധതിക്ക് അനുമതി തേടി കേരള സർക്കാർ കേന്ദ്രത്തിന് വീണ്ടും കത്തയച്ചു. സംസ്ഥാന ചീഫ് സെക്രട്ടറി വി.പി ജോയ് കേന്ദ്ര റെയിൽവേ ബോർഡിനാണ് കത്തയച്ചത്. ഡി.പി.ആർ സമർപ്പിച്ച് രണ്ട് വർഷം പിന്നിട്ട പശ്ചാത്തലത്തിൽ പദ്ധതിക്ക് വേഗത്തിൽ അനുമതി നൽകണമെന്നാണ് കത്തിൽ ചൂണ്ടിക്കാട്ടുന്നത്.
2022 ജൂൺ 17നാണ് പദ്ധതിയുടെ ഡി.പി.ആർ കേരള സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ചത്. നിലവിൽ സ്ഥലമെടുപ്പ് നടപടിയുമായി സംസ്ഥാനം മുന്നോട്ടു പോവുകയാണ്. സർവേ നടപടിക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കേന്ദ്ര സർക്കാർ സർവേ നടപടികൾ താൽകാലികമായി നിർത്തിവെച്ചിരുന്നു. സർവേ കല്ലിടുന്നതിന് പകരം ജിയോ ടാഗ് ഉപയോഗിക്കാനാണ് കലക്ടർമാർക്ക് സർക്കാർ നൽകിയിട്ടുള്ള പുതിയ നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.