ചീറിപ്പായാൻ ചുണ്ടൻവള്ളങ്ങൾ
text_fieldsആലപ്പുഴ: ഞായറാഴ്ച പുന്നമടയിൽ കേരളത്തിലെ പ്രധാന വള്ളംകളി മത്സരങ്ങളെ കോർത്തിണക്കിയുള്ള രണ്ടാംപാദ ചാമ്പ്യൻസ് ബോട്ട് ലീഗിന് നെഹ്റു ട്രോഫി വള്ളംകളിയോടെ തുടക്കമാകും. നടുഭാഗം, ദേവസ്, ചമ്പക്കുളം, കാരിച്ചാൽ, പായിപ്പാടൻ, മഹാദേവികാട് കാട്ടിൽ തെക്കേതിൽ, ആയാപറമ്പ് പാണ്ടി, ഗബ്രിയേൽ, വീയപുരം തുടങ്ങിയ ചുണ്ടനുകളാണ് ചാമ്പ്യൻസ് ബോട്ട് ലീഗിൽ മത്സരിക്കുന്നത്.
നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി ഓൺലൈൻ വഴിയും അല്ലാതെയും ഇതുവരെ 35 ലക്ഷത്തിന്‍റെ ടിക്കറ്റാണ് വിറ്റത്. അവസാന ദിവസവും വൻ തിരക്കാണ് അനുഭവപ്പെട്ടത്.
ഇത് 50 ലക്ഷത്തിലെത്തുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. മുൻവർഷത്തെ അപേക്ഷിച്ച് വിദേശീയരുടെ എണ്ണം കുറവാണെങ്കിലും മറ്റ് ജില്ലകളിൽനിന്നും സംസ്ഥാനത്തുനിന്നും എത്തുന്നവരുടെ തിരക്ക് ഏറെയാണ്. നഗരത്തിലെയും പരിസരങ്ങളിലെയും റിസോർട്ടുകളും ഹോട്ടലുകളുമെല്ലാം ആളുകളാൽ നിറഞ്ഞു.
ഹീറ്റ്സും ട്രാക്കും
ഹീറ്റ്‌സ്-ഒന്ന്
ട്രാക്ക് 1- ആയാപറമ്പ് പാണ്ടി
ട്രാക്ക് 2-കരുവാറ്റ
ട്രാക്ക് 3- ആലപ്പാട് പുത്തന്‍ ചുണ്ടന്‍
ട്രാക്ക് 4- ചമ്പക്കുളം
ഹീറ്റ്‌സ്-രണ്ട്
ട്രാക്ക് 1- ചെറുതന
ട്രാക്ക് 2- വലിയ ദിവാന്‍ജി
ട്രാക്ക് 3- മഹാദേവികാട് കാട്ടില്‍തെക്കേതില്‍
ട്രാക്ക് 4- ആനാരി പുത്തന്‍ചുണ്ടന്‍
ഹീറ്റ്‌സ്-മൂന്ന്
ട്രാക്ക് 1- വെള്ളന്‍കുളങ്ങര
ട്രാക്ക് 2- കാരിച്ചാല്‍
ട്രാക്ക് 3- കരുവാറ്റ ശ്രീവിനായകന്‍
ട്രാക്ക് 4- പായിപ്പാടന്‍
ഹീറ്റ്‌സ്-നാല്
ട്രാക്ക് 1- ദേവസ്
ട്രാക്ക് 2- സെന്‍റ് ജോര്‍ജ്
ട്രാക്ക് 3- നിരണം
ട്രാക്ക് 4- ശ്രീമഹാദേവന്‍
ഹീറ്റ്‌സ്-അഞ്ച്
ട്രാക്ക് 1- ജവഹര്‍ തായങ്കരി
ട്രാക്ക് 2- വീയ്യപുരം
ട്രാക്ക് 3- നടുഭാഗം
ട്രാക്ക് 4- സെന്‍റ് പയസ് ടെന്‍ത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.