മലപ്പുറം ഉപതെരഞ്ഞെടുപ്പ്: മുസ്ലിംലീഗ് സ്ഥാനാർഥിയെ മാർച്ച് 15ന് പ്രഖ്യാപിക്കും
text_fieldsമലപ്പുറം: ഇ. അഹമ്മദിൻെറ നിര്യാണത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ മുസ്ലിംലീഗ് സ്ഥാനാർഥിയെ മാർച്ച് 15ന് പ്രഖ്യാപിക്കും. അന്ന് മലപ്പുറത്ത് രാവിലെ പ്രവർത്തകസമിതി യോഗവും വൈകുന്നേരം പാണക്കാട് പാർലമെൻററി ബോർഡ് യോഗവും ചേർന്ന് സ്ഥാനാർഥി നിർണയം നടത്തും. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് ആണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നിലപാടുകൾ ആണ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പ്രചരണായുധമാക്കുക.
സംഘപരിവാറിനെതിരെ പ്രസംഗിക്കുകയും പ്രായോഗികമായി അവരെ പിന്തുണക്കുകയും ചെയ്യുന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നുണ്ടാകുന്നത് ദൗർഭാഗ്യകരമാണെന്ന് മജീദ് പറഞ്ഞു. നിയമസഭയിൽ തനിക്കെതിരായ വിമർശനങ്ങളോട് ധിക്കാരപരമായ നിലപാട് സ്വീകരിക്കുന്നയാളാണ് മുഖ്യമന്ത്രിയെന്നും മജീദ് കുറ്റപ്പെടുത്തി.
ഏപ്രില്‍ 12നാണ് തെരഞ്ഞെടുപ്പ് നടക്കുകയെന്ന് ഇന്നലെ തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചിരുന്നു. വോട്ടെണ്ണല്‍ ഏപ്രില്‍ 17നാണ്. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പേരാണ് യു.ഡി.എഫ് ക്യാമ്പില്‍ ഉയര്‍ന്നുകേള്‍ക്കുന്നതെങ്കില്‍, നിയമസഭ തെരഞ്ഞെടുപ്പില്‍ മങ്കടയില്‍ ടി.എ. അഹമ്മദ് കബീറിനെതിരെ ശക്തമായ മത്സരം കാഴ്ചവെച്ച അഡ്വ. ടി.കെ. റഷീദലിയുടെ പേരാണ് എല്‍.ഡി.എഫ് പരിഗണിക്കുന്നതെന്നറിയുന്നു.
പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ശക്തമായ മത്സരം കാഴ്ചവെക്കാന്‍ കഴിവുള്ള സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന നിലപാടിലാണ് സി.പി.എം. 2014ല്‍ ഇ. അഹമ്മദിന് റെക്കോഡ് ഭൂരിപക്ഷം നേടിക്കൊടുത്തത് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചതിലെ പാളിച്ചയാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. സി.പി.എമ്മിലെ പി.കെ. സൈനബയെ 1,94,739 വോട്ടിന്‍െറ ഭൂരിപക്ഷത്തിനാണ് ഇ. അഹമ്മദ് പരാജയപ്പെടുത്തിയത്. ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി പി.കെ. അബ്ദുല്ല നവാസും ഇത്തവണ പരിഗണന പട്ടികയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.