Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2020 1:20 PM GMT Updated On
date_range 1 Nov 2020 1:22 PM GMTകേരളത്തിന്‍റെ ഒന്നാംസ്ഥാനം യു.ഡി.എഫ് സർക്കാറിന്‍റെ നേട്ടത്തിന്‍റെ തുടർച്ച മാത്രം -ഉമ്മൻ ചാണ്ടി
text_fieldsbookmark_border
കോഴിക്കോട്: മികച്ച ഭരണനിർവണത്തിന് പബ്ലിക് അഫയേഴ്‌സ് സെന്‍ററിന്‍റെ ഗവേര്‍ണന്‍സ് ഇന്‍ഡക്‌സ് റിപ്പോർട്ടിൽ കേരളം നേടിയ ഒന്നാംസ്ഥാനം യു.ഡി.എഫ് സർക്കാറിന്‍റെ നേട്ടത്തിന്‍റെ തുടർച്ച മാത്രമാണെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി. യു.ഡി.എഫ് സർക്കാർ കൈവരിച്ച നേട്ടമാണ് എൽ.ഡി.എഫ് നിലനിർത്തുന്നതെന്നും ഉമ്മൻ ചാണ്ടി ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
യു.ഡി.എഫ് സര്‍ക്കാറിന്‍റെ കാലത്തുള്ള 2015ലെ ഡേറ്റ ഉപയോഗിച്ചാണ് 2016ലെ ഇന്‍ഡക്‌സ് പ്രസിദ്ധീകരിച്ചത്. തന്‍റെ ഭരണകാലത്ത് കേരളം കൈവരിച്ച നേട്ടങ്ങളുടെ പട്ടികയും അദ്ദേഹം പങ്കുവെച്ചു.
ഫേസ്ബുക് കുറിപ്പ് വായിക്കാം...
ബംഗളൂരുവിലെ പബ്ലിക് അഫയേഴ്‌സ് സെന്‍ററിന്‍റെ ഗവേര്‍ണന്‍സ് ഇന്‍ഡക്‌സ് റിപ്പോര്‍ട്ട് പ്രകാരം കേരളം നേടിയ ഒന്നാം സ്ഥാനം യു.ഡി.എഫ് സര്‍ക്കാറിന്‍റെ നേട്ടത്തിന്‍റെ തുടര്‍ച്ച മാത്രമാണ്. ഗവേര്‍ണന്‍സ് ഇന്‍ഡക്‌സിനു തുടക്കമിട്ട 2016 മുതല്‍ 2019 വരെയുള്ള നാലു റിപ്പോര്‍ട്ടുകളിലും കേരളത്തിനാണ് ഈ അംഗീകാരം കിട്ടിയത്. യു.ഡി.എഫ് സര്‍ക്കാറിന്‍റെ കാലത്തുള്ള 2015ലെ ഡേറ്റ ഉപയോഗിച്ചാണ് 2016ലെ ഇന്‍ഡക്‌സ് പ്രസിദ്ധീകരിച്ചത്. യു.ഡി.എഫ് സര്‍ക്കാര്‍ കൈവരിച്ച നേട്ടം എല്‍.ഡി.എഫ് സര്‍ക്കാര്‍ നിലനിര്‍ത്തി.
സാമ്പത്തിക സ്വാതന്ത്ര്യം, പരിസ്ഥിതി സംരക്ഷണം, ഭരണസുതാര്യത തുടങ്ങിയ 10 വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളുടെ റാങ്കിങ് നിശ്ചയിക്കുന്നത്. മലയാളിയായ ഡോ. സാമുവല്‍ പോള്‍ 1994ല്‍ സ്ഥാപിച്ച ഗവേഷണ സ്ഥാപനമാണിത്. യു.ഡി.എഫ് സര്‍ക്കാര്‍ നേടിയ മറ്റു ചില പുരസ്‌കാരങ്ങള്‍ പൊതുജനസേവനത്തിനുള്ള യു.എന്‍ അവാര്‍ഡ് ജനസമ്പര്‍ക്ക പരിപാടിക്ക്- 2013
മികച്ച സംസ്ഥാനത്തിനുള്ള ഐബിഎന്‍ 7 ഡയമണ്ട് സ്റ്റേറ്റ് അവാര്‍ഡ്- 2012
ഇന്ത്യ ടുഡെയുടെ സ്റ്റേറ്റ് ഓഫ് ദ സ്റ്റേറ്റ്‌സ് അവാര്‍ഡ്- 2013
കേന്ദ്ര സര്‍ക്കാറിന്‍റെ അധികാര വികേന്ദ്രീകരണ- ജനാധിപത്യ ശാക്തീകരണത്തിനുള്ള അവാര്‍ഡ്- 2014
ദേശീയ ഊര്‍ജ അവാര്‍ഡ് 2012 മുതല്‍ തുടര്‍ച്ചയായി കേരളത്തിന്.
ടൂറിസം മേഖലയിലെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന യൂളിസസ് അവാര്‍ഡ് കുമരകത്ത് നടപ്പാക്കിയ ഉത്തരവാദിത്വ ടൂറിസം പദ്ധതിക്ക്.
ദേശീയ ഗെയിംസിന്‍റെ പ്രചാരണാര്‍ത്ഥം 7000 കേന്ദ്രങ്ങളില്‍ 1.52 കോടി ആളുകള്‍ പങ്കെടുത്ത റണ്‍ കേരള റണ്‍ പരിപാടി ലിംക ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡ്‌സില്‍- 2015.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story