Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Nov 2022 9:57 AM IST Updated On
date_range 5 Nov 2022 9:57 AM ISTകേരളത്തിന് ആർ.എസ്.എസുകാരെ അടക്കം പോറ്റേണ്ട ബാധ്യത; ഗവർണർക്കെതിരെ എം.എം മണി
text_fieldsbookmark_border
ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കേരള സർക്കാറും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമായ തലങ്ങളിലേക്ക്. ഗവർണർക്കെതിരെ അതിരൂക്ഷ ആരോപണങ്ങളുമായി മുൻ മന്ത്രി കൂടിയായ എം.എം.മണി എംഎൽഎ രംഗത്തെത്തി. ''രാജ്ഭവനിൽ ഗവർണറുടെ ഇഷ്ടത്തിന് ആളുകളെ നിയമിക്കുന്നു. കേരളത്തിന് ആർ.എസ്.എസുകാരെ അടക്കമുള്ളവരെ പോറ്റേണ്ട ബാധ്യതയാണ്. ഈ പണം കേന്ദ്രത്തിന്റെയോ ഗവർണറുടെയോ സ്വത്തല്ല. കോൺഗ്രസ് ഗവർണർക്ക് കുഴലൂത്ത് നടത്തുകയാണ്''– മണി ആരോപിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനും ഗവർണറുടെ പാദസേവകരായി മാറിയെന്നും എം.എം.മണി പറഞ്ഞു. സംസ്ഥാന സർക്കാറിനെ പിരിച്ചുവിടാൻ ഗവർണർ രാഷ്ട്രപതിക്ക് കത്ത് അയക്കണമെന്ന് കെ. സുധാകരൻ കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story