കേരളത്തിന് സ്വന്തം വാക്സിൻ: അത്ര എളുപ്പമല്ല, സാധ്യത കുറവെന്ന് സമിതി
text_fieldsതിരുവനന്തപുരം: സ്വന്തംനിലക്ക് കോവിഡ് വാക്സിൻ നിർമിക്കുന്നത് കേരളത്തിന് അത്ര പ്രാേയാഗികമല്ലെന്ന് ഉന്നതലസമിതിയുടെ പ്രാഥമിക വിലയിരുത്തൽ. സ്വന്തമായി വാക്സിൻ വികസിപ്പിക്കുകയോ അല്ലെങ്കിൽ സ്വകാര്യ സംരംഭകരുമായി സഹകരിച്ച് വാക്സിൻ നിർമാണ യൂനിറ്റ് സ്ഥാപിക്കുകയോ ആണ് സർക്കാർ ലക്ഷ്യം. നിലവിലെ അടിസ്ഥാന സൗകര്യങ്ങളിലും സാഹചര്യങ്ങളിലും വേഗം വാക്സിൻ വികസിപ്പിച്ചെടുക്കൽ പ്രാേയാഗികമല്ല. ഇതിന് കൂടുതൽ സമയവും ശ്രമവും വേണ്ടിവരും. കോവിഡ് വ്യാപനം പരിഗണിക്കുേമ്പാൾ വാക്സിൻ വേഗം ലഭ്യമാക്കൽ അനിവാര്യവുമാണ്.
നിലവിൽ വാക്സിൻ നിർമാണരംഗത്തുള്ള സ്വകാര്യ സംരംഭകരുമായി സഹകരിച്ച് കേരളത്തിൽ നിർമാണ യൂനിറ്റ് സ്ഥാപിക്കാനുള്ള ശ്രമവും എത്രകണ്ട് വിജയിക്കുമെന്ന് പറയാനാവില്ലെന്നാണ് വിലയിരുത്തൽ. പൊതുമേഖല സ്ഥാപനമായ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡുമായി സംേയാജിച്ചിട്ടുള്ള വാക്സിൻ നിർമാണമാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്.
എന്നാൽ കേരളത്തിൽ യൂനിറ്റ് സ്ഥാപിച്ച് വാക്സിൻ നിർമിക്കാൻ കമ്പനികൾ തയാറാകുമോ എന്ന് ഉറപ്പില്ല. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ പ്ലാൻറ് സ്ഥാപിക്കുന്നതിനേക്കാൾ സ്വന്തം ഫാക്ടറിയിൽ നിർമിക്കുന്ന വാക്സിനുകൾ ഇവിടേക്കെത്തിച്ച് വിൽക്കാനാണ് കമ്പനികൾക്ക് താൽപര്യം. പരമാവധി ചെലവ് കുറച്ച് കൂടുതൽലാഭം നേടുകയാണ് കമ്പനികളുടെ ലക്ഷ്യം.
സംസ്ഥാനത്തെ സാേങ്കതിക അടിസ്ഥാനസൗകര്യങ്ങളും മനുഷ്യവിഭവശേഷിയും സമിതി വിലയിരുത്തിയിരുന്നു. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടാണ് അടിസ്ഥാന സൗകര്യമെന്ന നിലയിൽ പരിഗണിച്ചത്. എന്നാൽ, ഇവിടം പ്രാരംഭഘട്ടത്തിലാണ്. വാക്സിൻ നിർമാണത്തിന് ഇനിയുമേറെ സംവിധാനങ്ങൾ ഒരുേക്കണ്ടതുണ്ട്.
ഇൗ ആഴ്ചതന്നെ സമിതി വീണ്ടും യോഗം ചേരുമെന്നും വിലയിരുത്തലുകൾ റിപ്പോർട്ടായി സർക്കാറിന് കൈമാറുമെന്നുമാണ് വിവരം. യൂനിറ്റുകൾ സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക ചെലവുകളെ കുറിച്ചും റിപ്പോർട്ട് നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.