കേന്ദ്ര പരിസ്ഥിതി വിജ്ഞാപനം: കേരളത്തിെൻറ നിലപാട് ദുർബലം –പരിസ്ഥിതി സംഘടനകൾ
text_fieldsകൽപറ്റ: കേന്ദ്ര സർക്കാറിെൻറ 2020ലെ പരിസ്ഥിതി ആഘാത വിലയിരുത്തൽ കരട് വിജ്ഞാപനം സംബന്ധിച്ച കേരള സർക്കാറിെൻറ നിലപാട് തിരുത്തണമെന്ന് പരിസ്ഥിതി സംഘടനകളും പ്രമുഖ പരിസ്ഥിതി പ്രവർത്തകരും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും സംസ്ഥാനത്തെ പാർലമെൻറ്, നിയമസഭ അംഗങ്ങൾക്കും നിവേദനം നൽകി.
കരട് വിജ്ഞാപനത്തോട് കേരള സർക്കാറിെൻറ പ്രതികരണം വളരെ ദുർബലമാണ്. പരിസ്ഥിതി സംരക്ഷണത്തിനും പുനഃസ്ഥാപനത്തിനും ഇനിയും മുന്തിയ പ്രാധാന്യം നൽകിയില്ലെങ്കിൽ അത് വരുംതലമുറയോടുള്ള അപരാധമാവും. പരിസ്ഥിതി സംരക്ഷണം ശക്തിപ്പെടുത്തുന്നതിന്, അതിനായുള്ള നയങ്ങളും നിയമങ്ങളും നടപടികളും ശക്തിപ്പെടുത്തേണ്ടതുണ്ട്. നിർഭാഗ്യവശാൽ ഇതിന് കടകവിരുദ്ധമായ നിലപാടുകളാണ് കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയത്തിെൻറ വിജ്ഞാപനത്തിൽ കാണുന്നത്. അതിനാലാണ് 2020ലെ കരടു വിജ്ഞാപനം പൂർണമായും പിൻവലിക്കണമെന്ന് പൊതുസമൂഹം ആവശ്യപ്പെടുന്നത്.
കരടു വിജ്ഞാപനം പൂർണമായും പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയക്കണം. നിലവിലുള്ള പരിസ്ഥിതി സംരക്ഷണ നിയമം ശക്തിപ്പെടുത്തുന്നതിന് പുതിയ വിജ്ഞാപനമോ നിയമമോ കൊണ്ടുവരാൻ വിദഗ്ധ സമിതിയെ പ്രഖ്യാപിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടണം. സംസ്ഥാനത്ത് പരിസ്ഥിതി വിദഗ്ധരും ശാസ്ത്രജ്ഞരും അടങ്ങിയ വിദഗ്ധ സമിതി അടിയന്തരമായി രൂപവത്കരിക്കണം.
ബി. സുഗതകുമാരി, പ്രഫ. എം.കെ. പ്രസാദ്, ഡോ. വി.എസ്. വിജയൻ, ടി.പി. പത്മനാഭൻ (സീക്ക് പയ്യന്നൂർ), പ്രഫ. എ. ബിജുകുമാർ (കേരള സർവകലാശാല), പ്രഫ. കുസുമം ജോസഫ് (എൻ.എ.പി.എം), ടോണി തോമസ് (വൺ എർത്ത് വൺ ലൈഫ്), എൻ. ബാദുഷ (വയനാട് പ്രകൃതി സംരക്ഷണ സമിതി), എസ്. ഉഷ (തണൽ), എസ്. അനിത (ട്രീ വാക്ക് -തിരുവനന്തപുരം), എസ്.പി. രവി (ചാലക്കുടിപ്പുഴ സംരക്ഷണ സമിതി), ആർ. ശ്രീധർ (സേവ് ഔവർ റൈസ് കാമ്പയിൻ), ഭാസ്കരൻ വെള്ളൂർ (പരിസ്ഥിതി ഏകോപന സമിതി കണ്ണൂർ), കെ. രാജൻ (പരിസ്ഥിതി ഏകോപന സമിതി), അഡ്വ. എൽ. നമശ്ശിവായൻ (കെ.എൻ.എച്ച്.എസ്), സത്യൻ മേപ്പയൂർ (എം.എൻ.എച്ച്.എസ്), ജോൺ പെരുവന്താനം (പശ്ചിമഘട്ട ഏകോപന സമിതി), പുരുഷൻ ഏലൂർ (പെരിയാർ മലിനീകരണ വിരുദ്ധ സമിതി), എം.എൻ. ജയചന്ദ്രൻ (പരിസ്ഥിതി സമിതി), എസ്. ഉണ്ണികൃഷ്ണൻ (റിവർ റിസർച് സെൻറർ തൃശൂർ), കെ. സുലൈമാൻ (ഫയർഫ്രീ ഫോറസ്റ്റ്), ജയപ്രകാശ് (നിലമ്പൂർ പ്രകൃതി പഠനകേന്ദ്രം), പി. സുന്ദരരാജ് (മലപ്പുറം), റഹീം തലനാട് (കോട്ടയം) എന്നിവരാണ് നിവേദനം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.