ആദിവാസി പ്രദർശനം: സർക്കാറിെൻറ വംശീയ മുൻവിധി വെളിവാക്കിയ നടപടിയെന്ന് വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: കനകക്കുന്നിലെ കേരളീയം പരിപാടിയിൽ ആദിവാസി സ്ത്രീ പുരുഷന്മാരെ ഷോ-പീസുകളായി പ്രദർശിപ്പിച്ച നടപടി തികഞ്ഞ വംശീയതയും സാംസ്കാരിക കേരളത്തിന് അപമാനവുമാണെന്നും പ്രദർശനം പിൻവലിച്ച് കേരളത്തോട് മാപ്പ് പറയാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ റസാഖ് പാലേരി.
മനുഷ്യരുടെ അന്തസിനും ആത്മാഭിമാനത്തിനും വില കൽപ്പിക്കാത്ത ഹീനകൃത്യമാണ് കനകക്കുന്നിൽ നടന്നു കൊണ്ടിരിക്കുന്നത്. വിവിധ ജനസമൂഹങ്ങളുടെ സാംസ്കാരിക വൈവിധ്യങ്ങൾ അടയാളപ്പെടുത്താൻ കൂടുതൽ മാന്യവും ആദരപൂർവകവുമായ ആവിഷ്കാരങ്ങളായിരുന്നു സർക്കാർ സ്വീകരിക്കേണ്ടിയിരുന്നത്. കേരളത്തിലെ വേറെ ഏതെങ്കിലും ഒരു ജനത ഇപ്രകാരം അവഹേളിക്കപ്പെടും എന്ന് തോന്നുന്നില്ല. ജനാധിപത്യ കേരളത്തിെൻറ ഭരണകൂടങ്ങൾ ആദിവാസി സമൂഹത്തോട് കാണിച്ചു കൊണ്ടിരിക്കുന്ന ഭീകരമായ അനീതികളുടെ ചരിത്രം നമുക്ക് മുന്നിലുണ്ട്. ആ ചരിത്രം പ്രദർശിപ്പിക്കാൻ കേരളത്തിലെ ആദിവാസിസമൂഹം തീരുമാനിച്ചാൽ സർക്കാരിന് പിന്നെ മുഖമുയർത്താൻ കഴിയില്ല എന്നോർക്കണം. ആദിവാസികളുടെ ഭൂമി പ്രശ്നത്തെ അഭിമുഖീകരിക്കാൻ തയ്യാറാകാത്ത ഭരണകൂടം അവരെ പ്രദർശിപ്പിച്ച് മേനി നടിക്കുന്നത് അല്പത്തവും പ്രതിഷേധാർഹവുമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.