Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളീയം: വെള്ളയമ്പലം...

കേരളീയം: വെള്ളയമ്പലം മുതൽ ജി.പി.ഒ ജംഗ്ഷൻ വരെ വൈകീട്ട് ആറുമുതൽ 10 വരെ ഗതാഗത നിതന്ത്രണം

text_fields
bookmark_border
കേരളീയം: വെള്ളയമ്പലം മുതൽ ജി.പി.ഒ ജംഗ്ഷൻ വരെ വൈകീട്ട് ആറുമുതൽ 10 വരെ ഗതാഗത നിതന്ത്രണം
cancel

തിരുവനന്തപുരം: നവംബർ ഒന്നു മുതൽ ഏഴുവരെ നടക്കുന്ന കേരളീയം 2023- ന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ ഗതാഗതക്രമീകരണം ഏർപ്പെടുത്തുമെന്നും കേരളീയത്തിന്റെ മുഖ്യവേദികൾ ക്രമീകരിച്ചിരിക്കുന്ന വെള്ളയമ്പലം മുതൽ ജി.പി.ഒ. വരെ കെ.എസ്.ആർ.ടി.സി. ഇലക്ട്രിക് ബസുകളിൽ സന്ദർശകർക്കു സൗജ്യനയാത്ര ഒരുക്കുമെന്നും മന്ത്രിമാരായ വി. ശിവൻകുട്ടിയും ആന്റണി രാജുവും. നാളെ ആരംഭിക്കുന്ന കേരളീയത്തിന്റെ ട്രാഫിക്, സുരക്ഷാക്രമീകരണങ്ങൾ വിശദീകരിക്കുന്നതിനായി കനകക്കുന്ന് പാലസ് ഹാളിൽ വിളിച്ചുചേർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രിമാർ.

വെള്ളയമ്പലം മുതൽ ജി.പി.ഒ. വരെ വൈകീട്ട് ആറു മുതൽ 10 മണി വരെ വാഹനഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഈ മേഖലയിൽ കേരളീയത്തിലെ വേദികൾ ബന്ധിപ്പിച്ചുകൊണ്ട് സന്ദർശകർക്ക് സൗജന്യയാത്ര ഒരുക്കാൻ 20 ഇലക്ട്രിക് സ്വിഫ്റ്റ് ബസുകൾ കെ.എസ്.ആർ.ടി.സി. സ്ജ്ജീകരിക്കും. ഇലക്ട്രിക് സ്വിഫ്റ്റ് ബസും പ്രത്യേക പാസ് നൽകിയ വാഹനങ്ങളും ആംബുലൻസും മറ്റ് അടിയന്തരസർവീസും മാത്രമേ ഈ മേഖലയിൽ അനുവദിക്കു. 20 പാർക്കിങ് സ്ഥലങ്ങളിൽനിന്നു ഇവിടേക്കും തിരിച്ചും 10 രൂപ നിരക്കിൽ കെ.എസ്.ആർ.ടി.സി. യാത്ര ഒരുക്കും.

കവടിയാർ മുതൽ വെള്ളയമ്പലം വരെ ഭാഗിക ഗതാഗത നിയന്ത്രണത്തിലൂടെ മുഴുവൻ വാഹനങ്ങളും കടത്തിവിടുന്നതാണ്. പാർക്കിങ് സ്ഥലങ്ങളിലല്ലാതെയുള്ള പാർക്കിങ് അനുവദിക്കില്ല. ഈ മേഖലയിൽ താഴെപ്പറയുന്ന സ്ഥലങ്ങളിലൂടെ മാത്രം സ്വകാര്യ വാഹനങ്ങൾ ക്രോസ് ചെയ്തു പോകുന്നതിന് അനുവദിക്കുന്നതാണ്. പാളയം യുദ്ധസ്മാരകം: പട്ടം, പി.എം.ജി. ഭാഗത്തുനിന്നുള്ള വാഹനങ്ങൾക്ക് യുദ്ധസ്മാരകം വേൾഡ് വാർ മെമ്മോറിയൽ പാളയം വഴി റോഡ് ക്രോസ് ചെയ്തു സർവീസ് റോഡ് വഴി പഞ്ചാപുര-ബേക്കറി ജംഗ്ഷൻ -തമ്പാനൂർ ഭാഗത്തേക്ക് പോകാവുന്നതാണ്.

ട്രാഫിക് തിരിച്ചുവിടുന്ന സ്ഥലങ്ങൾ

1. പട്ടം ഭാഗത്തുനിന്നും തമ്പാനൂർ- കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പി.എം.ജിയിൽ നിന്നും ജി.വി രാജ- യുദ്ധ സ്മാരകം -പാളയം പഞ്ചാപുര- ബേക്കറി -തമ്പാനൂർ വഴി പോകാം.

2. പാറ്റൂർ ഭാഗത്തുനിന്നും തമ്പാനൂർ- കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ആശാൻ സ്‌ക്വയർ -അണ്ടർ പാസേജ് - ബേക്കറി- തമ്പാനൂർ വഴിയോ വഞ്ചിയൂർ- ഉപ്പിടാംമൂട് -ശ്രീകണ്‌ഠേശ്വരം ഫ്‌ളൈഓവർ വഴിയോ പോകാം.

3. ചാക്ക ഭാഗത്തുനിന്നും തമ്പാനൂർ- കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഇഞ്ചക്കൽ- അട്ടക്കുളങ്ങര- കിള്ളിപ്പാലം , വഴിയോ ഇഞ്ചക്കൽ- ശ്രീകണ്‌ഠേശ്വരം- തകരപ്പറമ്പ് മേൽപ്പാലം വഴിയോ പോകാം.

4. പേരൂർക്കട ഭാഗത്തുനിന്നും നഗരത്തിലേക്ക് വരുന്ന വാഹനങ്ങൾ പൈപ്പിൻമൂട് ശാസ്തമംഗലം ഇടപ്പഴിഞ്ഞി വഴി പോകാം.

5. തമ്പാനൂർ-കിഴക്കേകോട്ട ഭാഗത്തുനിന്നു കേശവദാസപുരം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തമ്പാനൂർ- പനവിള-ഫ്്‌ളൈ ഓവർ അണ്ടർ പാസേജ് -ആശാൻ സ്‌ക്വയർ- പി.എം.ജി വഴി പോകാം.

6. തമ്പാനൂർ കിഴക്കേകോട്ട ഭാഗത്തുനിന്നും പേരൂർക്കട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തൈക്കാടു- വഴുതക്കാട് എസ്.എം.സി-ഇടപ്പഴിഞ്ഞി-ശാസ്തമംഗലം വഴി പോകാം.

7. തമ്പാനൂർ കിഴക്കേകോട്ട ഭാഗത്തുനിന്നും ചാക്ക ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ അട്ടക്കുളങ്ങര ഈഞ്ചക്കൽ വഴിയോ ശ്രീകണ്‌ഠേശ്വരം-ഉപ്പളാമൂട്-വഞ്ചിയൂർ-പാറ്റൂർ വഴിയോ പോകാം.

8. തമ്പാനൂർ കിഴക്കേകോട്ട ഭാഗത്തുനിന്നും പോകേണ്ട വാഹനങ്ങൾ അട്ടക്കുളങ്ങര- മണക്കാട് -അമ്പലത്തറ വഴി പോകാം.

9. അമ്പലത്തറ- മണക്കാട് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ അട്ടക്കുളങ്ങര ഭാഗത്തുനിന്നും തിരിഞ്ഞ് കിള്ളിപ്പാലം ഭാഗത്തേക്കും ഇഞ്ചക്കൽ ഭാഗത്തേക്കും പോകാം.


പാർക്കിങ് സോൺ

വിവിധ വേദികളിൽ നടക്കുന്ന പരിപാടികൾ കാണുന്നതിലേക്ക് വരുന്ന പൊതുജനങ്ങളുടെ വാഹനങ്ങൾ താഴെപ്പറയുന്ന സ്ഥലങ്ങളിൽ പാർക്ക് ചെയ്യാവുന്നതാണ്. -

പബ്ലിക് ഓഫീസ് ഗ്രൗണ്ട്, മ്യൂസിയം, ഒബ്‌സർവേറ്ററി ഹിൽ- മ്യൂസിയം, ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയം, വെള്ളയമ്പലം വാട്ടർ വർക്ക്‌സ് കോമ്പൗണ്ട്- സെനറ്റ് ഹാൾ, പാളയം യൂനിവേഴ്‌സിറ്റി, സംസ്‌കൃത കോളജ്, ടാഗോർ തിയറ്റർ വിമൺസ് കോളജ്, ജനറൽ ആശുപത്രിക്കു സമീപം സെന്റ് ജോസഫ് സ്‌കൂൾ, തൈക്കാട് ഗവ. മോഡൽ എച്ച്.എസ്.എസ്, തൈക്കാട് ഗവ. ആർട്‌സ് കോളജ്, തൈക്കാട് ശ്രീ സ്വാതിതിരുനാൾ സംഗീതകോളജ്, തമ്പാനൂർ മാഞ്ഞാലിക്കുളം ഗ്രൗണ്ട്, ഗവ. ഫോർട്ട് ഹൈസ്‌കൂൾ, അട്ടക്കുളങ്ങര ഗവ. സെൻട്രൽ സ്‌കൂൾ, ആറ്റുകാൽ ഭഗവതിക്ഷേത്രമൈതാനം, ഐരാണിമുട്ടം ഗവ. ഹോമിയോആശുപത്രിഗ്രൗണ്ട്, പൂജപ്പുര ഗ്രൗണ്ട് ,കൈമനം ബി.എസ്.എൻ.എൽ. ഓഫീസ്, നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്റർ, പാർക്കിങ് സ്ഥലങ്ങളിൽനിന്നു വിവിധ വേദികളിലേക്ക് പോകേണ്ട പൊതുജനങ്ങൾ കെ.എസ്.ആർ.ടി.സി ഇലക്ട്രിക് സ്വിഫ്റ്റ് ബസുകളുടെ സേവനം പ്രയോജനപ്പെടുത്തേണ്ടതാണ്. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരേ നിയമനടപടി സ്വീകരിക്കും. പൊതുജനങ്ങൾക്ക് സംശയങ്ങളും അഭിപ്രായങ്ങളും താഴെ പറയുന്ന ഫോൺ നമ്പറുകളിൽ അറിയിക്കാവുന്നതാണ്.

ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റ് 9497930055 , ഇൻസ്‌പെക്ടർ ഓഫ് പോലീസ്, ട്രാഫിക് സൗത്ത് 9497987002, ഇൻസ്‌പെക്ടർ ഓഫ് പോലീസ്, ട്രാഫിക് നോർത്ത് 9497987001, എ.സി.പി. ട്രാഫിക് സൗത്ത്: 9497990005, എ.സി.പി. ട്രാഫിക് നോർത്ത്: 9497990006

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Traffic arrangementsKeraleeyam
News Summary - Kerala: Traffic arrangements in Thiruvananthapuram city from November 1 to 7
Next Story