ഒറ്റനാൾ കേരളം കുടിച്ചത് 60 കോടിയുടെ മദ്യം
text_fieldsതിരുവനന്തപുരം: ലോക്ഡൗണ്‍ ഇളവിനെത്തുടർന്ന് സംസ്ഥാനത്ത് മദ്യശാലകൾ തുറന്ന വ്യാഴാഴ്ച ബിവറേജസ്, കൺസ്യൂമർഫെഡ് ഒൗട്ട്ലെറ്റുകൾ വഴി വിറ്റഴിച്ചത് 60 കോടിയുടെ മദ്യം! ഇത് റെക്കോഡ് കച്ചവടം. ബാറുകളുടെ കണക്കുകൾകൂടി കൂട്ടിയാൽ ഇതിലും വർധനയുണ്ടാകും.ഒാണം, ക്രിസ്മസ് ദിനങ്ങളിൽ 70 കോടിയുടെ മദ്യം വിൽക്കാറുണ്ട്.
ബിവറേജസ് കോർപറേഷെൻറ (ബെവ്കോ) 265 ഒൗട്ട്ലെറ്റുകളിൽ ആദ്യദിനം പ്രവർത്തനമാരംഭിച്ചത് 225 എണ്ണം, 52 കോടി രൂപയുടെ മദ്യം വിറ്റു. കൺസ്യൂമർഫെഡിെൻറ 39 ഒൗട്ട്ലെറ്റുകളിെല 36 എണ്ണത്തിലൂടെ വിറ്റത് എട്ട് കോടിയുടെ മദ്യം. ബെവ്കോയിലൂടെ ശരാശരി 49 കോടിയുടെയും കൺസ്യൂമറിലൂടെ ആറരക്കോടിയുടെയും മദ്യമാണ് വിറ്റിരുന്നത്. ഏപ്രിൽ 26നാണ് മദ്യശാലകൾ അടച്ചിട്ടത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിൽ താഴെയുള്ള ഇടങ്ങളിലാണ് മദ്യശാലകൾ തുറന്നത്.
പാലക്കാട് തേങ്കുറിശിയിലെ ബെവ്കോ ഷോപ്പിലാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റത്. 68 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത്. തിരുവനന്തപുരം പവർഹൗസ് റോഡിലെ ഷോപ്പാണ് രണ്ടാമത്. ഇവിടെ 66 ലക്ഷത്തിെൻറയും മൂന്നാമതുള്ള ഇരിങ്ങാലക്കുടയിൽ 65 ലക്ഷത്തിെൻറയും വിൽപന നടന്നു. കണ്‍സ്യൂമർഫെഡ് മദ്യശാലകളിലും റെക്കോഡ് കച്ചവടമാണ്. ആലപ്പുഴയിലെ ഷോപ്പിൽ 43.27 ലക്ഷത്തിെൻറയും കോഴിക്കോട് 40.1 ലക്ഷത്തിെൻറയും കൊയിലാണ്ടിയിൽ 40 ലക്ഷത്തിെൻറയും വിൽപന നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.