‘കേരളീയം’ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണം; യു.ഡി.എഫ് ബഹിഷ്കരിക്കും
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ ‘കേരളീയം-2023’ പരിപാടി യു.ഡി.എഫ് ബഹിഷ്കരിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭ മണ്ഡലാടിസ്ഥാനത്തില്‍ നടത്തുന്ന പര്യടന പരിപാടിയിലും സഹകരിക്കില്ല. സര്‍ക്കാര്‍ ചെലവില്‍ എല്‍.ഡി.എഫിന്റെ രാഷ്ട്രീയ പ്രചാരണമാക്കിയതിനാലാണ് ബഹിഷ്കരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണം ഇടതുമുന്നണി സ്വന്തം നിലയില്‍ സംഘടിപ്പിക്കണം. വികൃതമായ സര്‍ക്കാറിന്റെ മുഖം മിനുക്കാനാണ് ഖജനാവില്‍നിന്ന് കോടികള്‍ ചെലവിടുന്നത്. ഇക്കാര്യം പ്രതിപക്ഷവുമായി ആലോചിച്ചിട്ടില്ല. ചരിത്രത്തിലെ ഏറ്റവും വലിയ ധനപ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് സര്‍ക്കാര്‍ അടുത്ത ധൂര്‍ത്തിന് കളമൊരുക്കുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.