35 ഒാളം തദ്ദേശ സ്ഥാപനങ്ങളിൽ ജോസ് വിഭാഗത്തിെൻറ വരവ് ഗുണം ചെയ്യുമെന്ന് കണക്കുകൂട്ടൽ
text_fieldsതിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം വരുന്നത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്ന വിലയിരുത്തലിൽ സി.പി.എമ്മും സി.പി.െഎയും.
നിയമസഭ തെരഞ്ഞെടുപ്പിലും ചില മണ്ഡലങ്ങളിൽ മേൽെക്കെ നേടാൻ കേരള കോൺഗ്രസിെൻറ വരവ് ഗുണം ചെയ്യുമെന്നാണ് നേതാക്കൾ കരുതുന്നത്. രാഷ്ട്രീയ നിലപാട് ജോസ് വിഭാഗം ഞായറാഴ്ച എടുക്കാനിരിക്കെ, സെപ്റ്റംബർ 11ലെ സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റും 23, 24 ലെ സി.പി.െഎ സംസ്ഥാന നിർവാഹക സമിതിയും നിർണായകമായി.
സംസ്ഥാനത്തെ 35ഒാളം തദ്ദേശസ്ഥാപനങ്ങളിൽ ജോസ് വിഭാഗത്തിന് ഭരണം നിർണയിക്കാനുള്ള ശക്തിയുണ്ടെന്നാണ് ഇടതുപാർട്ടികളുടെ കണക്കുകൂട്ടൽ. ആദ്യഘട്ടത്തിൽ കടുത്ത എതിർപ്പ് പ്രകടിപ്പിച്ച സി.പി.െഎ ഒടുവിൽ സി.പി.എമ്മുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിൽ അത് ആവർത്തിക്കാതിരുന്നതും ശ്രദ്ധേയമാണ്.
തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ രണ്ട് ഉപതെരഞ്ഞെടുപ്പ് ഉൾപ്പെടെ തെരഞ്ഞെടുപ്പ് ഘോഷയാത്രയാണ് സംസ്ഥാനത്ത് വരാനിരിക്കുന്നത്. പഞ്ചായത്തുകളിലെ ബലാബലത്തിലെ മുൻതൂക്കം നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള രാഷ്ട്രീയ ഉൗർജമായി താഴെത്തട്ടിൽ അണികൾക്ക് പകർന്നുനൽകാൻ കഴിയും.
മധ്യകേരളത്തിൽ ഉൾപ്പെടെ എൽ.ഡി.എഫിന് ഭരണം ലഭിക്കാത്ത വിവിധ തദ്ദേശ സ്ഥാപനങ്ങൾ ജോസ് വിഭാഗത്തിെൻറ പിന്തുണയാൽ ലഭിക്കുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഉഭയകക്ഷി ചർച്ചയിൽ ജോസ് വിഭാഗത്തിെൻറ വരവിലെ രാഷ്ട്രീയ നേട്ടങ്ങളെ കുറിച്ച് സി.പി.എം നേതൃത്വം സി.പി.െഎയെ ധരിപ്പിച്ചു.
യു.ഡി.എഫിലുണ്ടാകുന്ന ഭിന്നിപ്പിെൻറ ഗുണം തദ്ദേശ തെരഞ്ഞെടുപ്പിനപ്പുറവും ഉണ്ടാകുമെന്നാണ് സി.പി.എം വാദം. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ചില മണ്ഡലങ്ങൾ കൂടാതെ, വടക്കൻ കേരളത്തിലെ ചില മണ്ഡലങ്ങളിലെ സ്വാധീനവും എൽ.ഡി.എഫിന് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.
മാണി വിഭാഗം അണികളുടെ പരമ്പരാഗത ഇടതുവിരുദ്ധത പ്രശ്നമാകില്ലെന്നാണ് ജോസ് വിഭാഗം നേതാക്കൾ നൽകിയിട്ടുള്ള ഉറപ്പ്. തദ്ദേശ തെരഞ്ഞെടുപ്പിനുമുമ്പ് നിലപാട് പറയുമെന്ന ജോസ് വിഭാഗത്തിെൻറ പ്രഖ്യാപനം എൽ.ഡി.എഫ്, സി.പി.എം, സി.പി.െഎ നേതൃയോഗം കഴിയുംവരെയുള്ള സാവകാശം തേടലാണെന്നും ചൂണ്ടിക്കാട്ടുന്നു.
18ലെ എൽ.ഡി.എഫ് യോഗത്തിൽ കേരള കോൺഗ്രസ് വിഷയം ഒൗദ്യോഗികമായി ചർച്ചക്ക് വരാനാണ് സാധ്യത. തുടർന്ന് 23,24 ലെ സി.പി.െഎ നേതൃയോഗം മാണി വിഭാഗത്തിനെതിരായ തങ്ങളുടെ മുൻനിലപാട് മാറ്റേണ്ടതുണ്ടോയെന്ന് പരിഗണിക്കും. സി.പി.എം നിലപാടിൽ ഉറച്ചുനിൽക്കുേമ്പാൾ തുടർച്ചയായി ഒരു പുതിയ പാർട്ടിയുടെ മുന്നണി പ്രവേശത്തിന് എതിർ നിൽക്കാനാകില്ലെന്നും സി.പി.െഎ തിരിച്ചറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.