കെ ടെറ്റ് പരീക്ഷ മാർക്കിളവ്:സർക്കാർ നിലപാട് അറിയിക്കണമെന്ന് പിന്നാക്ക വിഭാഗ കമീഷൻ
text_fieldsകൊച്ചി: കെ ടെറ്റ് പരീക്ഷ മൂല്യനിർണയത്തിൽ സംവരണ വിഭാഗങ്ങൾക്ക് മാർക്കിളവ് നൽകുന്നത് സംബന്ധിച്ച് ഏപ്രിൽ നാലിന് നിലപാട് അറിയിക്കണമെന്ന് പിന്നാക്ക വിഭാഗ കമീഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ച എറണാകുളം െഗസ്റ്റ് ഹൗസിൽ നടന്ന തെളിവെടുപ്പിലാണ് കമീഷൻ ഇക്കാര്യം ഉന്നയിച്ചത്.
മൂല്യനിർണയത്തിൽ വന്ന പിഴവ് പരിഹരിക്കാൻ കമീഷൻ നേരത്തേ സർക്കാറിന് നിർദേശം നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പ്രസ്തുത ഉത്തരവിന് മുൻകാല പ്രാബല്യം നൽകാൻ തടസ്സമുണ്ടോയെന്ന് കമീഷൻ സർക്കാറിനോട് ആരാഞ്ഞു. ഇതുസംബന്ധിച്ച നിലപാട് അറിയിക്കാനാണ് കമീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഏപ്രിൽ നാലിന് വീണ്ടും കേസ് പരിഗണിക്കുേമ്പാൾ ഇതുസംബന്ധിച്ച നിലപാട് അറിയിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പരീക്ഷ എഴുതിയ നൂറോളം പേർ സിറ്റിങ്ങിൽ പെങ്കടുത്തു. 2015ലാണ് ഇതുമായി ബന്ധപ്പെട്ട പരാതി കമീഷന് മുന്നിലെത്തിയത്. മുൻകാല പ്രാബല്യം അനുവദിച്ചാൽ പരാതിക്കാരായ ഉദ്യോഗാർഥികൾക്ക് അതനുസരിച്ച സർവിസ് ആനുകൂല്യങ്ങൾ ലഭിക്കും.
മതപരിവർത്തനം നടത്തി മുസ്ലിം ആയി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് നേടിയത് സംബന്ധിച്ചും ലത്തീൻ കത്തോലിക്ക വിഭാഗത്തിൽപെട്ട ആൾ പെന്തക്കോസ്ത് വിശ്വാസിയാണെന്ന കാരണത്താൽ ഒ.ബി.സി ക്രീമിലെയർ സർട്ടിഫിക്കറ്റ് നിഷേധിെച്ചന്ന പരാതിയിലും കമീഷൻ തെളിവെടുത്തു. ലത്തീൻ കത്തോലിക്ക സർട്ടിഫിക്കറ്റ് നിഷേധിച്ചെന്ന പരാതിയിൽ തിരുവനന്തപുരം തഹസിൽദാർ ഏപ്രിൽ നാലിന് ഹാജരാകാണം. ഹിന്ദു ബ്രാഹ്മണ വിഭാഗത്തിൽപെട്ടവർ മതംമാറി മുസ്ലിമായി നോൺ ക്രീമിലെയർ ഒ.ബി.സി സർട്ടിഫിക്കറ്റ് നേടിയ സംഭവത്തിൽ ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥരുമായി കമീഷൻ ചർച്ച നടത്തി.
പരിശകൊല്ലൻ, പരിശ പെരുംെകാല്ലൻ, കടച്ചിക്കൊല്ലൻ^കട്ടച്ചിൽ കൊല്ലൻ വിഭാഗങ്ങളെ ഒ.ബി.സി ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നാവശ്യത്തിൽ, പെരുംകൊല്ലൻ വിഭാഗത്തെ പട്ടികജാതിയിൽ ഉൾപ്പെടുത്താൻ ശിപാർശ ചെയ്ത ഫയലും പിന്നീട് ഉൾപ്പെടുത്തേണ്ടതില്ലെന്ന് കേന്ദ്രസർക്കാറിനെ അറിയിച്ചതിന് ആധാരമായ കിർത്താഡ്സ് റിപ്പോർട്ടും ഉൾപ്പെട്ട ഫയലും ഹാജരാകാൻ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.