മണ്ണെണ്ണയിൽ വീണ്ടും കേന്ദ്രത്തിന്റെ കടുംവെട്ട്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തിെൻറ മണ്ണെണ്ണ വിഹിതത്തിൽ വീണ്ടും കടുംവെട്ട് വെട്ടി കേന്ദ ്രസർക്കാർ. ഈ വർഷത്തെ രണ്ടാംപാതത്തിലുള്ള ത്രൈമാസവിഹിതം 13908 കിലോലിറ്ററിൽനിന്ന് 9264 ക ിലോലിറ്ററായി വെട്ടിക്കുറച്ചു. സംസ്ഥാന സർക്കാറുമായി യാതൊരു കൂടിയാലോചനയും നടത് താതെയാണ് വൻ സാമ്പത്തികബാധ്യതയുടെ പേരിൽ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചത്. ഇതോടെ എ ല്ലാ കാർഡുടമകൾക്കും ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന അരലിറ്റർപോലും വരും മാസങ്ങളിൽ ലഭിക്കാത്ത സാഹചര്യമുണ്ടാകുമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
കേന്ദ്ര ഭക്ഷ്യഭദ്രത നിയമം നടപ്പാക്കുന്നതിന് മുമ്പ് സംസ്ഥാനത്തിന് 26000 കിലോലിറ്റർ മണ്ണെണ്ണയാണ് കേന്ദ്ര ഭക്ഷ്യമന്ത്രാലയം നൽകിയിരുന്നത്.
എന്നാൽ, നിയമം നടപ്പാക്കിയതോടെ 10,000 കിലോലിറ്റർ വെട്ടിക്കുറച്ച് 16000 കിലോലിറ്ററാക്കുകയായിരുന്നു. കഴിഞ്ഞ രണ്ടുവർഷമായി മണ്ണെണ്ണയിൽ പ്രതിമാസം 50 പൈസാ വീതം വിലയിൽ വർധന വരുത്തുമ്പോഴും മൂന്നുമാസം കൂടുമ്പോൾ വിഹിതം വെട്ടിക്കുറക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരുന്നത്. ഇതിനെതിരെ സംസ്ഥാന സർക്കാർ പലതവണ കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിനും പ്രധാനമന്ത്രിക്കും കത്തും റിപ്പോർട്ടും നൽകിയെങ്കിലും അനുകൂലനടപടി എൻ.ഡി.എ സർക്കാറിൽനിന്നുണ്ടായിട്ടില്ല.
സമ്പൂർണ വൈദ്യുതീകരണം നടപ്പാക്കിക്കൊണ്ടിരിക്കുന്ന കേരളത്തിന് മണ്ണെണ്ണയുടെ ആവശ്യമില്ലെന്നും മത്സ്യബന്ധനത്തിനും കാർഷികവൃത്തിക്കും മണ്ണെണ്ണ നൽകാനാവില്ലെന്നുമാണ് കേന്ദ്ര നിലപാട്. പാചകവാതകത്തിനും മണ്ണെണ്ണക്കും ഒരുപോലെ സബ്സിഡി അനുവദിക്കാൻ കഴിയില്ലെന്നും മണ്ണെണ്ണ സബ്സിഡിയിലൂടെ പ്രതിവർഷം 111 കോടിയുടെ അധികബാധ്യതയുണ്ടാകുന്നതായും കേന്ദ്ര ഭക്ഷ്യമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. മത്സ്യബന്ധനം നടത്തുന്ന വള്ളങ്ങള്‍ക്ക് കേന്ദ്രം പ്രത്യേകം മണ്ണെണ്ണ നല്കാത്തതിനാൽ നിലവില്‍ ലഭിക്കുന്ന മണ്ണെണ്ണയില്‍നിന്ന് ഒരു വിഹിതം സിവില്‍ സപ്ലൈസ് കോര്‍പറേഷനാണ് മത്സ്യഫെഡ് വഴി മത്സ്യത്തൊഴിലാളികള്‍ക്ക് നൽകുന്നത്. വിഹിതത്തിൽ കുറവുവരുന്നതോടെ ഇതും നിലക്കും. ഇതോടെ കരിഞ്ചന്തയിൽ കൊള്ളവിലക്ക് മണ്ണെണ്ണ വാങ്ങേണ്ട അവസ്ഥയിലേക്ക് മത്സ്യത്തൊഴിലാളികൾ എത്തും. മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച നടപടി പുനഃപരിശോധിക്കണമെന്നും ഇതിനായി കേന്ദ്രസഹമന്ത്രി വി. മുരളീധരനുമായി മുഖ്യമന്ത്രിയും ഭക്ഷ്യമന്ത്രിയും ചർച്ച നടത്തമെന്നും ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ജോണി നെല്ലൂർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.