Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറേ​ഷ​ൻ ക​ട​ക​ൾ വ​ഴി...

റേ​ഷ​ൻ ക​ട​ക​ൾ വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന മ​ണ്ണെ​ണ്ണ പൂർണമായി നിർത്തുമെന്ന്​ കേന്ദ്ര സർക്കാർ

text_fields
bookmark_border
Kerosene
cancel

തി​രു​വ​ന​ന്ത​പു​രം: റേ​ഷ​ൻ ക​ട​ക​ൾ വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന മ​ണ്ണെ​ണ്ണ ഘ​ട്ടം​ഘ​ട്ട​മാ​യി കു​റ​ച്ച് പൂ​ർ​ണ​മാ​യും നി​ർ​ത്ത​ലാ​ക്കു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. ക​ഴി​ഞ്ഞ ദി​വ​സം കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി​യു​മാ​യി ഡ​ൽ​ഹി​യി​ൽ ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് കേ​ന്ദ്ര​ന​യം മ​ന്ത്രി കേ​ര​ള​ത്തെ അ​റി​യി​ച്ച​ത്. കേ​ര​ള​ത്തി​നു​ള്ള മ​ണ്ണെ​ണ്ണ വി​ഹി​തം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​ള്ളി.

നി​ല​വി​ൽ ന​ൽ​കു​ന്ന പി.​ഡി.​എ​സ് മ​ണ്ണെ​ണ്ണ വി​ഹി​തം ഒ​രു സം​സ്ഥാ​ന​ത്തി​ന്​ മാ​ത്ര​മാ​യി വ​ർ​ധി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും എ​ന്നാ​ൽ നോ​ൺ പി.​ഡി.​എ​സ് വി​ഹി​ത​മാ​യി മ​ണ്ണെ​ണ്ണ അ​നു​വ​ദി​ക്കു​ന്ന കാ​ര്യം അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കാ​മെ​ന്നും കേ​ന്ദ്ര മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി.സം​സ്ഥാ​ന​ത്ത് മ​ണ്ണെ​ണ്ണ ഉ​പ​യോ​ഗി​ച്ച് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ഓ​ണ​ക്കാ​ല​ത്ത് 5000 കി​ലോ​ലി​റ്റ​ർ മ​ണ്ണെ​ണ്ണ ഉ​ട​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഭ​ക്ഷ്യ മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​തി​നും അ​നു​ഭാ​വ​പൂ​ർ​ണ​മാ​യ മ​റു​പ​ടി​യ​ല്ല കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് ഉ​ണ്ടാ​യ​ത്.

മ​ണ്ണെ​ണ്ണ ഉ​പ​യോ​ഗി​ച്ചു​ള്ള മ​ത്സ്യ​ബ​ന്ധ​നം പ​ര​മാ​വ​ധി നി​രു​ൽ​സാ​ഹ​പ്പെ​ടു​ത്ത​ണ​മെ​ന്നും മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ളി​ൽ സി.​എ​ൻ.​ജി എ​ൻ​ജി​നു​ക​ൾ ഘ​ടി​പ്പി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. . സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ ഡ​ൽ​ഹി​യി​ലെ പ്ര​തി​നി​ധി കെ.​വി. തോ​മ​സ്, പൊ​തു​വി​ത​ര​ണ വ​കു​പ്പ് ക​മീ​ഷ​ണ​ർ ഡോ. ​ഡി. സ​ജി​ത് ബാ​ബു എ​ന്നി​വ​ർ മ​ന്ത്രി ജി.​ആ​ർ. അ​നി​ലി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:keroseneration shop
News Summary - Kerosene will stop it completely
Next Story