പൊലീസിനെതിരെ നീനുവിെൻറ മൊഴി; എ.എസ്.െഎക്കും ഡ്രൈവർക്കും ജാമ്യം
text_fieldsകോട്ടയം: പ്രണയവിവാഹത്തിെൻറ പേരിൽ തട്ടിക്കൊണ്ടുപോയ കെവിൻ കൊല്ലപ്പെട്ട സംഭവത്തിൽ വധു കൊല്ലം തെന്മല ഒറ്റക്കൽ ഷാനു ഭവനിൽ നീനുവിെൻറ മൊഴിയെടുത്തു. ക്രൈംബ്രാഞ്ച് സി.ഐയുടെ നേതൃത്വത്തിലാണ് വിശദമായ മൊഴി രേഖപ്പെടുത്തിയത്. പൊലീസിനെതിരെ നീനു മൊഴി നൽകിയതായാണ് വിവരം.
എസ്.െഎ കെവിനെ പിടിച്ചുതള്ളിയെന്നും ഭീഷണിപ്പെടുത്തിയെന്നും നീനു മൊഴിയിൽ പറയുന്നു. പൊലീസ് സ്േറ്റഷനിലേക്ക് വിളിപ്പിച്ചതനുസരിച്ച് എത്തിയപ്പോൾ പൊലീസ് തങ്ങളുടെ വാദമൊന്നും കേട്ടില്ല. വിവാഹ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട രേഖകൾപോലും പൊലീസിന് കാണാൻ ഇഷ്ടമില്ലായിരുന്നു. അച്ഛനൊപ്പം തന്നെ പറഞ്ഞുവിടാനായിരുന്നു താൽപര്യം. പിടിച്ചുവലിച്ചുകൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ പൊലീസുകാർ കാഴ്ചക്കാരായി നിന്നതായും നീനു മൊഴി നൽകിയിട്ടുണ്ട്.
കെവിനെ ആദ്യമായി കാണുന്നതുമുതൽ അവസാന ദിവസത്തെ ഫോൺ വിളിയുടെ വിവരങ്ങൾ വരെ ഉൾപ്പെടുത്തിയ വിശദ മൊഴിയാണ് പൊലീസ് ശേഖരിച്ചിരിക്കുന്നത്.കേസിൽ നീനുവിെൻറ മാതാവ് രഹ്നക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്താൻ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. സംഭവത്തലേന്ന് കെവിെൻറ വീട്ടിൽ ഇവർ എത്തിയിരുന്നു. പിറ്റേന്ന് ഷാനുവിന് വീട് കാണിച്ചുെകാടുത്തത് ഇവരാണെന്ന് പൊലീസ് പറഞ്ഞു.
കുറ്റകൃത്യം നടന്ന രീതി പുനരാവിഷ്കരിക്കാനും പ്രത്യേക അന്വേഷണസംഘം ആലോചിക്കുന്നുണ്ട്. കെവിൻ കാറിൽനിന്ന് രക്ഷപ്പെെട്ടന്ന മൊഴിയിൽ പ്രതികൾ ഉറച്ചുനിൽക്കുകയാണ്. ഇൗ സാഹചര്യത്തിലാണ് രക്ഷപ്പെട്ട ശേഷമുള്ള കാര്യങ്ങൾക്ക് വ്യക്തത വരുത്താൻ പ്രതികളെ സ്ഥലത്ത് എത്തിച്ച് സംഭവങ്ങൾ പുനരാവിഷ്കരിക്കാൻ ഒരുങ്ങുന്നത്. ഇതിന് മുന്നോടിയായി മുഴുവൻ പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. ഇതിനുശേഷം തെളിവെടുപ്പ് നടത്തും. കേസിെല മുഴുവൻ വിവരങ്ങളും അന്വേഷണപുരോഗതിയും ഉൾപ്പെടുത്തി ശനിയാഴ്ച വൈകീട്ട് അന്വേഷണത്തലവൻ െഎ.ജി വിജയ് സാഖറെ ഡി.ജി.പിക്ക് റിപ്പോർട്ട് നൽകി.
അതിനിടെ, കേസിൽ അറസ്റ്റിലായ എ.എസ്.െഎ ടി.എം. ബിജു, പൊലീസ് ഡ്രൈവർ അജയകുമാർ എന്നിവർക്ക് ഏറ്റുമാനൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. പ്രതികളെ കസ്റ്റിഡിയിൽ വിട്ടുകിട്ടണമെന്ന അേന്വഷണ സംഘത്തിെൻറ ആവശ്യം തള്ളിയാണ് നിബന്ധനകളോടെ ജാമ്യം അനുവദിച്ചത്. പ്രതികളിൽനിന്ന് കൈക്കൂലി വാങ്ങിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. അതേസമയം, പ്രതികൾക്കെതിരായ തെളിവുകൾ ഹാജരാക്കുന്നതിൽ പൊലീസിനുണ്ടായ വീഴ്ചയാണ് ഇവർക്ക് ജാമ്യം ലഭിക്കാൻ കാരണമായെന്നും ആക്ഷേപമുണ്ട്. ഇവരെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും ആരോപണമുണ്ട്.
പുതുനഗരത്ത് പിടിയിലായവരെ അന്വേഷണ സംഘത്തിന് കൈമാറി
പുതുനഗരം(പാലക്കാട്): കെവിൻ വധക്കേസിലെ മൂന്നുപേർ പുതുനഗരത്ത് പിടിയിലായി. തമിഴ്നാട് പൊള്ളാച്ചിക്ക് സമീപം അമ്പ്രാംപാളയത്ത് ഒളിവിൽ കഴിഞ്ഞിരുന്ന ചെങ്ങന്നൂർ പുനലൂർ കുഴിയാട് പാലവിളയിൽ ഷിനു (22), പുനലൂർ കാഞ്ഞിരവിള പുത്തൻവീട്ടിൽ ഷാനു (24), പുനലൂർ കാഞ്ഞിരവിളയിൽ വിഷ്ണു (24) എന്നിവരാണ് കഴിഞ്ഞ ദിവസം രാത്രി പുതുനഗരം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിൽപെട്ടവരാണിവർ.
കീഴടങ്ങിയവർ കഴിഞ്ഞ ദിവസം രാവിലെ അമ്പ്രാംപാളയത്ത് എ.ടി.എം കൗണ്ടറിൽനിന്ന് പണം പിൻവലിച്ചതോടെയാണ് പൊലീസിന് സൂചന ലഭിച്ചത്. തുടർന്ന്, അമ്പ്രാംപാളയത്ത് ഇവർ തങ്ങിയ ലോഡ്ജ് തമിഴ്നാട് പൊലീസിെൻറ സഹായത്തോടെ കേരള പൊലീസ് കണ്ടെത്തി. പൊലീസ് പിന്തുടരുന്നത് മനസ്സിലായതോടെ ഇവർ കീഴടങ്ങുകയായിരുന്നു. ഇവരെ അന്വേഷണ സംഘത്തിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.