കെവിൻ വധം: തുടക്കം മുതൽ വിവാദങ്ങളുടെ അകമ്പടി
text_fieldsകോട്ടയം: കെവിനെ കാണാതാകുന്നതു മുതൽ വിചാരണവേളവരെ സർക്കാറിനും കെവിെൻറ കുടുംബത ്തിനും സാക്ഷികൾക്കും അന്വേഷണ സംഘത്തിനും നേരിടേണ്ടിവന്നത് നിരവധി വിവാദങ്ങൾ. കേസ് ആദ്യം കൈകാര്യം ചെയ്ത പൊലീസിെൻറ ഗുരുതരവീഴ്ചകൾ പലപ്പോഴും സർക്കാറിനെയും വെട് ടിലാക്കി. കേസ് ദുർബലപ്പെടുത്താൻ ഗാന്ധിനഗർ പൊലീസ് നടത്തിയ നാണംകെട്ട കളി ഏറെ വിവ ാദങ്ങൾക്കും വഴിതെളിച്ചു.
കെവിനെ കാണാതായെന്ന് പരാതി ലഭിച്ചതിെൻറ തൊട്ടടുത്ത ദ ിവസം വിവിധ പരിപാടികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കോട്ടയത്തെത്തിയിരുന്നു. അന്നു രാവിലെ മുതൽ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ എത്തി എസ്.ഐ അടക്കമുള്ളവരോട് കെവിനെ രക്ഷിക്കണമെന്ന് ഭാര്യ നീനുവും ബന്ധുക്കളും സുഹൃത്തുക്കളും കരഞ്ഞപേക്ഷിച്ചിട്ടും മുഖ്യമന്ത്രിയുെട പരിപാടിയുള്ളതിനാൽ സമയമില്ലെന്നായിരുന്നു എസ്.ഐ ഷിബുവിെൻറ മറുപടി. സുരക്ഷാചുമതലയിലുണ്ടായിരുന്ന അന്നത്തെ കോട്ടയം എസ്.പിയും ഡിവൈ.എസ്.പിയും ഗൗരവം കാണിച്ചിെല്ലന്നും ആരോപണം ഉയർന്നിരുന്നു. മുഖ്യമന്ത്രിയുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകുന്നതിലും പൊലീസിനു വീഴ്ച സംഭവിച്ചു. ഇത് വിവാദമായത് സർക്കാറിനും മുഖ്യമന്ത്രിക്കും ഏറെ അവമതിപ്പുണ്ടാക്കി.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ദിവസമാണ് കെവിൻ വധം പുറംലോകമറിയുന്നത്. പൊലീസിെൻറ വീഴ്ച വിവാദമായപ്പോൾ എസ്.ഐെയ സസ്പെൻഡ് ചെയ്തു. കോട്ടയം എസ്.പിയായിരുന്ന മുഹമ്മദ് റഫീഖിനെ സ്ഥലംമാറ്റി.
കെവിനെ തട്ടിക്കൊണ്ടുപോകാൻ വരുന്നതിനിടെ കോട്ടയത്ത് ഇവരുടെ വാഹനം പരിശോധിച്ച പൊലീസ്, പ്രതികൾ മദ്യപിച്ച് വാഹനം ഓടിച്ചതിെൻറ പിഴ ഒഴിവാക്കാൻ 2000 രൂപ കൈക്കൂലിവാങ്ങി. പിന്നീട് ഇതിെൻറ പേരിൽ എ.എസ്.െഎ പി.എം. ബിജുവിനെ പിരിച്ചുവിട്ടു. അറസ്റ്റ് ചെയ്യപ്പെട്ട പ്രതികൾക്ക് ഫോണിൽ സംസാരിക്കാൻ അവസരമൊരുക്കിയ നാലു പൊലീസുകാരെയും സസ്പെൻഡ് ചെയ്തു. പൊലീസിനു കൈക്കൂലി നൽകിയെന്ന പ്രതിയുടെ രഹസ്യമൊഴി അവരെ തിരിഞ്ഞുകുത്തി.
മുഖ്യസാക്ഷിയും ബന്ധുവുമായ കാഴ്ചക്കുറവുള്ള അനീഷിനെ ആശയക്കുഴപ്പത്തിലാക്കാൻ പ്രതികളെയെല്ലാം വെള്ള ഷർട്ട് ധരിച്ചായിരുന്നു വിചാരണവേളയിൽ കോടതിയിലെത്തിയത്.
17 പ്രതികളിൽ ഏഴുപേരെ മാത്രമാണ് അനീഷിന് തിരിച്ചറിയാനായത്. ഇതും പൊലീസിെൻറ വീഴ്ചയായി വന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ രണ്ടു പ്രതികൾ സാക്ഷികളെ തട്ടിക്കൊണ്ടുപോയി മർദിച്ചതും വിവാദമായി. പ്രോസിക്യൂഷെൻറ പരാതിയിൽ ഇവരുടെ ജാമ്യം പിന്നീട് റദ്ദാക്കി.
കെവിേൻറത് മുങ്ങിമരണമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തൊട്ടുപിന്നാെല മുക്കിക്കൊന്നതാണെന്ന് ഫോറൻസിക് റിപ്പോർട്ട്. ഇതെല്ലാം പ്രോസിക്യൂഷന് സഹായകമായി. സസ്പെൻഷനിലായിരുന്ന എസ്.ഐ എം.എസ്. ഷിബുവിനെ കെവിെൻറ ഒന്നാം ചരമവാർഷികത്തിന് മുമ്പ് സർക്കാർ സർവിസിൽ തിരിച്ചെടുത്തെങ്കിലും പ്രതിഷേധത്തെ തുടർന്ന് മരവിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.