കെവിന്‍ വധം: നീനുവിെൻറ ചികിത്സരേഖകൾ വീട്ടിൽ നിന്നെടുക്കാൻ പിതാവിന് അനുമതി
text_fieldsഏറ്റുമാനൂര്‍: പ്രണയവിവാഹത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട കെവിന്‍ ജോസഫിെൻറ ഭാര്യയും തെൻറ മകളുമായ നീനുവിനെ മാനസിക രോഗത്തിന് ചികിത്സിച്ചിരുെന്നന്നും താന്‍ ഹൃദ്രോഗിയാണെന്നും തെളിയിക്കുന്ന രേഖകൾ വീട്ടില്‍നിന്നെടുത്ത് കോടതിയില്‍ ഹാജരാക്കാന്‍ കേസിലെ അഞ്ചാം പ്രതി ചാക്കോക്ക് അനുമതി. താന്‍ ഹൃദ്രോഗിയാണെന്ന് കാട്ടി ജാമ്യാപേക്ഷ നല്‍കിയതോടൊപ്പം മനോരോഗിയായ നീനുവിനെ കെവിെൻറ വീട്ടില്‍നിന്ന് മാറ്റി താമസിപ്പിക്കണമെന്നാവശ്യപ്പെട്ട പരാതിയും ചാക്കോ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
ഇവയുടെ രേഖകള്‍ പൊലീസ് പൂട്ടി സീല്‍ ചെയ്ത തെന്മലയിലെ വീട്ടിലാണുള്ളതെന്നും അത് കോടതിയില്‍ ഹാജരാക്കാന്‍ അനുവദിക്കണമെന്നുമുള്ള ചാക്കോയുടെ അപേക്ഷയിലാണ് ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നടപടി. പൊലീസ് ഉദ്യോഗസ്ഥരുടെ സൗകര്യാർഥം പ്രതിഭാഗം വക്കീലിെൻറ സാന്നിധ്യത്തില്‍ വീട്ടിൽനിന്ന് രേഖകള്‍ എടുക്കാനാണ് അനുമതി. മെഡിക്കല്‍ രേഖകള്‍ എടുക്കാന്‍ ബുധനാഴ്ച പൊലീസ് സംഘം തെന്മലക്ക് പോകുമെന്നാണ് അറിയുന്നത്.
നീനുവിന് പാരനോയ്ഡ് സൈക്കോസിസാണെന്ന് ഇൗമാസം 14ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ ധരിപ്പിച്ചിരുന്നു. ഇത് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ പൊലീസ് സീല്‍ ചെയ്ത തെന്മലയിലെ വീട് തുറക്കാൻ അനുവദിക്കണമെന്ന ചാക്കോയുടെ അപേക്ഷ അന്ന് കോടതി മാറ്റിവെച്ചു. തിങ്കളാഴ്ച വീണ്ടും പരിഗണിച്ച് അനുമതി നല്‍കുകയായിരുന്നു.
അതേസമയം, തനിക്ക് മാനസിക രോഗമുണ്ടെന്ന് സ്ഥാപിക്കാനുള്ള നീക്കം പ്രതികള്‍ക്ക് കേസില്‍നിന്ന് രക്ഷപ്പെടാനാണെന്ന് നീനു നേരേത്ത പ്രതികരിച്ചിരുന്നു. തനിക്ക് മാനസിക പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഒരു കേന്ദ്രത്തിലും ചികിത്സക്ക് പോയിട്ടില്ലെന്നും നീനു വ്യക്തമാക്കിയിരുന്നു.
അതിനിടെ, ചാക്കോയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജൂലൈ നാലിലേക്ക് മാറ്റി. ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് ചാക്കോയെ അറസ്റ്റ് ചെയ്തത്. സംഭവം നടക്കുമ്പോള്‍ ചാക്കോ വീട്ടിലുണ്ടായിരുന്നു. എന്നാല്‍, പൊലീസ് നല്‍കിയിരിക്കുന്ന പ്രതിപ്പട്ടികയില്‍ ചാക്കോയുടെ പങ്കെന്താണെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് അഭിഭാഷകന്‍ വിനോദ് കോടതിയില്‍ വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.