കെവിൻ കേസ്: ഡിവൈ.എസ്.പിയുടെ വിസ്താരം പൂർത്തിയായി
text_fieldsകോട്ടയം: കെവിൻ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥിയുടെ വി സ്താരം പൂർത്തിയായി. കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയതിനെത്തുടർന്ന് പിരിച്ചുവ ിട്ട എ.എസ്.ഐ ബിജുവിനെ ചൊവാഴ്ച വിസ്തരിക്കും. കെവിനെ തട്ടിക്കൊണ്ടുപോയ സംഘം മൂന്നു വാഹ നങ്ങളിൽ വ്യത്യസ്ത വഴികളിലായാണ് ചാലിയേക്കരയിൽ എത്തിയതെന്ന് ഗിരീഷ് പി. സാരഥി കോടതിയിൽ പറഞ്ഞു.
ഒരുമിച്ചുവന്ന പ്രതികൾ തമ്മിൽ നിരന്തരം ഫോൺ വിളികൾ നടത്തിയെന്ന കുറ്റപത്രത്തിലെ കണ്ടെത്തൽ ശരിയല്ലെന്ന പ്രതിഭാഗം വാദത്തിന് മറുപടിയാണ് ഇക്കാര്യം ഡിവൈ.എസ്.പി കോടതിയെ അറിയിച്ചത്.
മാങ്ങാനത്തുനിന്ന് വേവ്വെറെ വഴികളിൽ സഞ്ചരിച്ചതുകൊണ്ടാണ് പ്രതികൾ തമ്മിൽ കൂടുതൽ ഫോൺ സംഭാഷണം നടന്നത്. മൂന്ന് വാഹനങ്ങളിലായാണ് പ്രതികൾ കോട്ടയത്തും മാന്നാനത്തുമെത്തിയത്. തിരികെ ഇന്നോവ കാർ പാലാ, മേവിട, റാന്നി വഴിയാണ് ചാലിയേക്കരയിലേക്ക് പോയത്. ഐ 20 കാർ കോട്ടയം, ചങ്ങനാേശ്ശരി, പത്തനംതിട്ട വഴിയും വാഗൺ ആർ കാർ മല്ലപ്പള്ളി, കോഴഞ്ചേരി, പത്തനംതിട്ട വഴിയുമാണു ചാലിയേക്കരയിൽ എത്തിയത്.
മരണത്തിലെ അസ്വഭാവികതയെത്തുടർന്ന് 2018 ജൂൺ 11 അന്വേഷണ മേൽനോട്ട ഉദ്യോഗസ്ഥനായ ഐ.ജി പരിശോധനകൾക്ക് ആരോഗ്യ വകുപ്പിെൻറ വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്നു ആരോഗ്യ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നു രൂപവത്കരിച്ച സംഘം 29നു ചാലിയേക്കരയിലെത്തി പരിശോധന നടത്തി അപകടമരണമല്ലെന്നു കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് ഈ രീതിയിലായിരുന്നു അന്വേഷണമെന്നും ഗിരീഷ് പി. സാരഥി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.