കെവിൻ കേസിൽ വിധി 22ന്
text_fieldsകോട്ടയം: കെവിന്‍ വധക്കേസിലെ വിധി ആഗസ്റ്റ് 22ലേക്ക് മാറ്റി. ബുധനാഴ്ച കേസ് പരിഗണിച്ച ജില്ല പ്രിൻസിപ്പൽ സെ ഷൻസ് കോടതി, സംഭവം ദുരഭിമാനക്കൊലയാണോ എന്നതിൽ വ്യക്തത വരുത്തണമെന്ന് നിർദേശിച്ചു.
ദുരഭിമാനക്കൊലയാണെന ്ന് േപ്രാസിക്യൂഷൻ ആവർത്തിച്ചു. നീനുവിെൻറ ഭർത്താവായി താഴ്ന്ന ജാതിയിലുള്ള കെവിനെ അംഗീകരിക്കാനാകാത്തതാണ് ക ൊലക്കു കാരണം. അപൂർവങ്ങളിൽ അപൂർവകേസാണിതെന്ന് ജസ്റ്റിസ് മാർകണ്ഡേയ കട്ജുവിെൻറ വിധിന്യായം ചൂണ്ടിക്കാട്ടി േപ്രാസിക്യൂഷൻ പറഞ്ഞു.
സാക്ഷിമൊഴികളിൽ കെവിെൻറ ജാതിയോടുള്ള എതിർപ്പ് വ്യക്തമാണ്. കെവിൻ പിന്നാക്ക വിഭാഗ ത്തിൽപെട്ടയാളാണ്. ഇതിനുള്ള വില്ലേജ് രേഖകൾ കോടതിയിലുണ്ട്. തട്ടിക്കൊണ്ടുപോകുന്നതിനിടെ, നീയൊക്കെ കുറവനല്ലേടാ, നിനക്കൊന്നും തരാനുള്ളതല്ല ഞങ്ങളുടെ പെണ്ണിനെയെന്നു പറഞ്ഞിരുന്നതായി മുഖ്യസാക്ഷി അനീഷിെൻറ മൊഴിയിലുണ്ട്.
നീനുവിനെ കാണാതായ ശേഷം ഗാന്ധിനഗർ സ്റ്റേഷനിൽ പിതാവ് നൽകിയ പരാതിയിൽ മകൾ കാക്ക രാജുവിനൊപ്പം പോയെന്നു പറയുന്നതു സൂചിപ്പിക്കുന്നതും ദുരഭിമാനത്തിലേക്കാണ്. വിവരങ്ങൾ അറിഞ്ഞശേഷം ഞാൻ ചെയ്തോളം എന്നു ഷാനു പിതാവിനു സന്ദേശം അയച്ചിരുന്നു. കെവിൻ താഴ്ന്ന ജാതിയിൽപെട്ടയാളാണെന്ന് സാക്ഷികളിലൊരാളായ ലിജോയോടും ഷാനു പറഞ്ഞിട്ടുണ്ട്. ഇതെല്ലാം ദുരഭിമാനക്കൊലയാണെന്നതിനു തെളിവാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
കെവിെൻറയും നീനുവിെൻറയും വിവാഹം ഒരു മാസത്തിനകം നടത്താമെന്ന് ചാക്കോ പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ പറഞ്ഞിരുന്നുവെന്നും ദുരഭിമാനം ഉണ്ടെങ്കിൽ ഇത് സമ്മതിക്കുമായിരുന്നോ എന്നുമായിരുന്നു പ്രതിഭാഗം വാദം.
ഗാന്ധിനഗർ സ്റ്റേഷനിൽ പൊലീസിനോട് ചാക്കോ ഇക്കാര്യം പറഞ്ഞിരുന്നുവെന്നു നീനുവിെൻറ മൊഴിയിലുണ്ട്. പ്രതിപ്പട്ടികയിലുള്ളവർ വ്യത്യസ്ത ജാതികളിലുള്ളവരാണ്. ഈ സാഹചര്യത്തിൽ ദുരഭിമാനക്കൊലയെന്ന് എങ്ങനെ പറയാനാകും.
െക്രെസ്തവർക്കിടയിൽ താഴ്ന്ന, ഉയർന്ന വിഭാഗങ്ങൾ എന്ന വേർതിരിവിെല്ലന്നും പ്രതിഭാഗം വാദിച്ചു. ജസ്റ്റിസ് മാർകണ്ഡേയ കട്ജുവിെൻറ വിധിന്യായം വായിച്ചിട്ടുേണ്ടായെന്ന് പ്രതിഭാഗത്തോട് ആരാഞ്ഞ കോടതി കേസ് 22ലേക്ക് മാറ്റുകയായിരുന്നു.
വിധി പറയുെമന്ന പ്രതീക്ഷയിൽ പ്രതികളുെട ബന്ധുക്കളും ഏറെ അഭിഭാഷകരും കോടതിയിൽ എത്തിയിരുന്നു. കോടതിക്ക് അകത്തും പുറത്തും വലിയ തിരക്കും അനുഭവപ്പെട്ടിരുന്നു. കെവിെൻറ കുടുംബാംഗങ്ങൾ ആരും എത്തിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.