Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2019 12:46 AM IST Updated On
date_range 23 Aug 2019 12:47 AM ISTകെവിൻ വധക്കേസിൽ നിർണായകമായത് നീനുവിന്റെ മൊഴി
text_fieldsbookmark_border
കോട്ടയം: െകവിൻ വധക്കേസ് കേരളത്തിലെ ആദ്യദുരഭിമാനക്കൊലെയന്ന കോടതിയുടെ വിധി തീർപ്പിൽ, നിർണായകമായത് നീനുവിെൻറ മൊഴി. പിതാവിനും സഹോദരനുമെതിരെയാണ് മൊഴി യെന്നതും പ്രോസിക്യൂഷൻ വാദങ്ങൾക്ക് ഏറെ ബലം നൽകി. ‘‘താഴ്ന്ന ജാതിക്കാരനൊപ്പം ജീവി ക്കാമെന്ന് നീ കരുതേണ്ട. അവെൻറ കൂെട പോയാൽ രണ്ടിനെയും വെട്ടിക്കൊല്ലുമെന്ന്’’ പിതാ വ് ചാക്കോ പറഞ്ഞതായാണ് നീനു കോടതിയിൽ മൊഴി നൽകിയത്.
സമ്മർദങ്ങളെ അതിജീവിച്ച് ഒരുദിനം മുഴുവൻ നീണ്ട വിസ്താരത്തിനിടെ, നിർഭയമായാണ് നീനു സംഭവങ്ങൾ വിവരിച്ചത് . പിതാവും സഹോദരനും നിൽക്കുന്ന പ്രതിക്കൂട്ടിലേക്ക് കണ്ണെത്താതെ ശ്രദ്ധിച്ച നീനു, പ്രത ിഭാഗം ചോദ്യങ്ങൾക്ക് മുന്നിലും പതറിയിരുന്നില്ല.
മുഖ്യസാക്ഷിയായ അനീഷും ജാതിവ ിവേചനമുെണ്ടന്ന് മൊഴി നൽകിയിരുന്നു. കെവിനെയും തന്നെയും തട്ടിക്കൊണ്ടുപോകുന്ന തിനിടെ താഴ്ന്ന ജാതിക്കാരായ നിനക്കൊന്നും ഞങ്ങളുടെ പെങ്ങളെ വിട്ടുതരില്ലെന്ന് പ്ര തികൾ പറഞ്ഞതായാണ് അനീഷിെൻറ മൊഴി. മറ്റൊരു സാക്ഷി ലിജോയും ദുരഭിമാനസൂചന നൽകുന്ന മൊഴി നൽകിയിരുന്നു. നീനുവിെൻറ പിതാവ് ചാക്കോയും സഹോദരൻ ഷാനുവും താഴ്ന്നജാതിയിൽപെട്ട കെവിനൊപ്പം ജീവിക്കാൻ അവളെ വിടില്ലെന്ന് പറഞ്ഞതായി കോടതിയിൽ പറഞ്ഞിരുന്നു.
നീനുവിനെ കാണാതായ ശേഷം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ പിതാവ് നൽകിയ പരാതിയിൽ മകൾ കാക്ക രാജുവിെൻറ മകനൊപ്പം പോയെന്നാണ് പറയുന്നത്. കെവിൻ താഴ്ന്ന ജാതിയിൽപെട്ടയാളാണെന്ന് തെളിയുന്ന വില്ലേജ് രേഖകളും േപ്രാസിക്യൂഷൻ സമർപ്പിച്ചിരുന്നു. ദലിത് ക്രൈസ്തവ കുടുംബമാണ് കെവിേൻറത്. കെവിനും നീനുവും തമ്മിലുള്ള പ്രണയം മാത്രമായിരുന്നെങ്കിൽ കെവിൻ കൊല്ലപ്പെടില്ലായിരുന്നു -പ്രോസിക്യൂഷൻ വാദിച്ചു.
െക്രെസ്തവർക്കിടയിൽ താഴ്ന്ന, ഉയർന്ന വിഭാഗങ്ങൾ എന്ന വേർതിരിവില്ലെന്നായിരുന്നു പ്രതിഭാഗം വാദം. കെവിെൻറയും നീനുവിെൻറയും വിവാഹം ഒരുമാസത്തിനകം നടത്താമെന്ന് ചാക്കോ പൊലീസിനെ അറിയിച്ചിരുന്നു. ചാക്കോയും നീനുവിെൻറ മാതാവും വ്യത്യസ്ത ജാതിക്കാരാണെന്നും പ്രതിപ്പട്ടികയിലുള്ളവർ വ്യത്യസ്ത മതവിഭാഗങ്ങളിലുള്ളവരാണെന്നും ഇവർ വാദിച്ചു.
തെന്മലക്ക് സമീപത്തെ ചാലിയക്കര പുഴയിൽ 2018 മേയ് 28ന് കെവിനെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിലാണു വിധി. കെവിെൻറ കുടുംബത്തിെനാപ്പം താമസിക്കുന്ന നീനു ഇതരസംസ്ഥാനത്ത് എം.എസ്.ഡബ്ല്യു വിദ്യാർഥിയാണ്.
ചാക്കോയുടെ ഫോൺ സംഭാഷണം തെളിയിക്കാനായില്ല
കോട്ടയം: കെവിൻ കേസ് ദുരഭിമാനക്കൊലക്കേസായി കോടതി അംഗീകരിച്ചിട്ടും അഞ്ചാം പ്രതിയും കൊല്ലപ്പെട്ട കെവിെൻറ ഭാര്യ നീനുവിെൻറ പിതാവുമായ ചാക്കോ ജോൺ അടക്കം നാലുേപരെ കോടതി വെറുതെ വിട്ടതു ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന പഴുതിലൂടെ. മകൻ ഷാനു കെവിനെ കൊല്ലുമെന്ന വിവരം ചാക്കോക്ക് അറിയാമായിരുന്നുവെന്നു സംശയരഹിതമായി തെളിയിക്കാൻ കഴിഞ്ഞില്ലെന്നാണു കോടതി വിലയിരുത്തിയത്.
മുമ്പ് രാജ്യത്തുണ്ടായ ദുരഭിമാനക്കൊലക്കേസുകളിലെല്ലാം ആക്രമണത്തിനു ഗൂഢാലോചന നടത്തിയ മാതാപിതാക്കളെയും കോടതി ശിക്ഷിച്ചിരുന്നു. തമിഴ്നാട്ടിലെ കൗസല്യ-ശങ്കർ കേസിൽ കൗസല്യയുടെ പിതാവും അമ്മാവനും അടക്കമുള്ളവർക്ക് മധുര പ്രത്യേക കോടതി വധശിക്ഷയാണ് നൽകിയത്.
താൻ നിരപരാധിയാണെന്ന് ആവർത്തിക്കുേമ്പാഴും കാര്യങ്ങൾ കൃത്യമായി ചാക്കോക്ക് അറിയാമായിരുന്നുവെന്ന് നീനുവും കെവിെൻറ പിതാവും പറയുന്നു. നീനുവും ഇക്കാര്യം കോടതിയിലും വ്യക്തമാക്കിയിരുന്നു. നീനുവും കെവിനും പ്രണയത്തിലാണെന്നും വിവാഹിതരാകാൻ പോകുകയാണെന്നും നീനുവിെൻറ സഹോദരൻ ഷാനു ചാക്കോ അറിയുന്നത് വിദേശത്തിരുന്നാണ്.
താൻ തിരികെ വരുകയാണെന്നും പ്രശ്നത്തിൽ ഇടപെടുമെന്നും ഷാനു ചാക്കോക്ക് വാട്സ്ആപ് സന്ദേശമയച്ചു. ‘കുവൈത്ത് പപ്പ’ എന്ന പേരിൽ സേവ് ചെയ്ത നമ്പറിലാണ് ഷാനു ചാക്കോക്ക് സന്ദേശമയച്ചത്. താൻ വരുകയാണെന്നും കെവിനെ കൊല്ലുമെന്നും ഇതിൽ ഷാനു പറയുന്നുണ്ട്. ഷാനുവിെൻറ ഫോണിൽ കുവൈത്ത് പപ്പ എന്ന പേരിൽ സേവ് ചെയ്തിരിക്കുന്നത് പിതാവായ ചാക്കോയുടെ നമ്പറാണെന്ന് എങ്ങനെ ഉറപ്പിക്കാനാകുമെന്നും ആ നമ്പറാണെങ്കിൽത്തന്നെ ആ സമയത്ത് ഷാനു സംസാരിച്ചത് ചാക്കോയോടാണെന്ന് എങ്ങനെ തെളിയിക്കാനാകുമെന്നുമായിരുന്നു പ്രതിഭാഗം വാദം. ഇതിനു സംശയരഹിതമായി മറുപടി നൽകാൻ പ്രോസിക്യൂഷനു കഴിയാതെ പോയതു നാലുപേർക്കും രക്ഷപ്പെടാൻ വഴിയൊരുക്കി.
പ്രതികരിക്കാനില്ല -നീനു
േകാട്ടയം: കെവിൻ വധക്കേസിൽ സഹോദരനടക്കം പത്തുപേരെ കുറ്റക്കാരെന്ന് കെണ്ടത്തിയ കോടതിവിധിയിൽ പ്രതികരിക്കാനില്ലെന്ന് ഭാര്യ നീനു. വിധി പ്രഖ്യാപിക്കുേമ്പാൾ ബംഗളൂരുവിലെ കോളജിലായിരുന്നു. വിധിയെക്കുറിച്ച് അറിഞ്ഞിരുന്നു. പ്രതികരിക്കാനില്ല -നീനു മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വിധിയില്‍ പൂര്‍ണ തൃപ്തിയില്ല –മുഖ്യസാക്ഷി
കോട്ടയം: വിധിയില്‍ പൂര്‍ണ തൃപ്തിയിെല്ലന്ന് കെവിെൻറ സുഹൃത്തും കേസിലെ മുഖ്യസാക്ഷിയുമായ അനീഷ്. ചാക്കോ ഉള്‍പ്പെടെയുള്ള പ്രതികള്‍ വെറുതെ വിട്ടത് ശരിയായില്ല. ഷാനുവിനും നിയാസിനുമൊപ്പം കേസില്‍ മുഖ്യപങ്കുവഹിച്ച ചാക്കോയെ ഒഴിവാക്കിയത് കേസ് അട്ടിമറിക്കപ്പെട്ടതിെൻറ സൂചനയാണോയെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അനീഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ദുരഭിമാനക്കൊലയായി അംഗീകരിക്കപ്പെട്ടതില്‍ സന്തോഷമുണ്ട്. ഒപ്പമുണ്ടായിരുന്ന കെവിനെ കൊണ്ടുപോയതും താന്‍ തിരികെ വന്നതും ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും അനീഷ് പറഞ്ഞു.
കേസിൽ കുടുക്കി; മകനെയും മകളെയും നഷ്ടമായി –ചാക്കോ
കോട്ടയം: നിരപരാധിയായ തങ്ങളെ കേസിൽ കുടുക്കുകയായിരുന്നുവെന്ന് കെവിൻ വധക്കേസിൽ വെറുതെവിട്ട നീനുവിെൻറ പിതാവ് ചാക്കോ. ഞങ്ങൾ ആരെയും െകാന്നിട്ടില്ല. ദൈവം തന്ന ജീവൻ ഞങ്ങൾ എടുക്കില്ല. ഞാനും മകനും നിരപരാധികളാണ്. തങ്ങളെ കേസിൽ കുടുക്കിയതാണ്. ആരാണ് പിന്നിലെന്നു വിധിവന്ന ശേഷം പ്രതികരിക്കാമെന്നും ചാക്കോ പറഞ്ഞു. കേസോടെ തനിക്ക് മകളെയും മകനെയും നഷ്ടപ്പെട്ടു. കെവിനെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ അറിവില്ലായിരുന്നു. പിന്നെങ്ങനെ ദുരഭിമാനക്കൊലയാകും. വിധി വന്നശേഷം ചിലത് വെളിപ്പെടുത്തും. എെൻറ കുടുംബം അനാഥമായി. ഞങ്ങേളാട് ഇത് ചെയ്തവരോടു ദൈവം ചോദിച്ചുകൊള്ളും. ഞങ്ങൾ ആരെയും െകാന്നിട്ടില്ല. അടിച്ചേൽപിച്ച കേസാണിത് -ചാക്കോ മാധ്യമങ്ങളോടു പറഞ്ഞു.

നീനു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story