കെവിൻ വധം: വിധി ചൊവ്വാഴ്ച; വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ
text_fieldsകോട്ടയം: നാടകീയരംഗങ്ങൾക്കൊടുവിൽ, കെവിൻ കൊലക്കേസ് ശിക്ഷാ വിധി ചൊവ്വാഴ്ചയിലേക്ക് മാറ്റി. ദുരഭിമാനക്കൊ ലയാണെന്ന് കണ്ടെത്തിയതിനാൽ പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷനും പ്രായവും പശ്ചാത്തലവും പരിഗണിച്ച് ഇളവ് വേണമെന്ന് പ്രതിഭാഗവും വാദിച്ചു.
പ്രതികളുടെ പൊട്ടിക്കരച്ചിൽ വൈകാരിക രംഗങ്ങൾ സൃഷ്ടിച്ചപ്പോൾ, ഒരു വേള പ്രതിഭാഗം അഭിഭാഷകനും തൊണ്ടയിടറി. ഇതിെനാപ്പം ബന്ധുക്കളുടെ കൂട്ടക്കരച്ചിലിനും കോടതി വേദിയായി. വാദത്തിന ിടെ, ദുരഭിമാനക്കൊലയായതിനാൽ അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിക്കേണ്ടി വരുമെന്ന് കോടതി നിരീക്ഷിച്ചു. പ്രതികളുടെ ശിക്ഷ സംബന്ധിച്ച കടുത്ത വാദമാണ് ശനിയാഴ്ച കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിൽ നടന്നത്. ആദ്യം പ്രതികൾക്ക് പറയാനുള്ളത് കോടതി കേട്ടു. ഒന്നാം പ്രതി ഷാനുവും ഏഴാം പ്രതി ഷിഫിൻ സജാദും എഴുതി നൽകി. നാലാം പ്രതി റിയാസ് ഇബ്രാഹിംകുട്ടി, എട്ടാം പ്രതി നിഷാദ് എന്നിവർ ജഡ്ജിയുടെ മുന്നിൽ പൊട്ടിക്കരഞ്ഞു.
തുടർന്ന് പ്രതിഭാഗം വാദം നടന്നു. വധശിക്ഷ ഒഴിവാക്കണമെന്ന വാദത്തിന് ഊന്നൽ നൽകിയ പ്രതിഭാഗം, അപൂർവങ്ങളിൽ അപൂർവമായ കേസായി ഇതിനെ കണക്കാക്കാൻ കഴിയില്ലെന്ന് പറഞ്ഞു. അങ്ങനെയാണെങ്കിൽ തന്നെ പരമാവധി 25 വർഷം വരെയേ തടവ് വിധിക്കാൻ പാടുള്ളൂ. പ്രതികൾ മുമ്പ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടില്ല. കെവിൻ ക്രൂരമായല്ല കൊല്ലപ്പെട്ടത്. പ്രതികൾക്ക് മാനസാന്തരമുണ്ടായിട്ടുണ്ട്. ദുരഭിമാനക്കൊലപാതകം സംബന്ധിച്ച 2016ലെ വികാസ് യാദവ് കേസിലും 2018ലെ ശക്തിവാഹിനി കേസിലും പ്രതികൾക്ക് വധശിക്ഷ നൽകിയിട്ടില്ല. പ്രതികളിൽ പലരും കുടുംബത്തിെൻറ ഏക അത്താണിയാണ്. ഷാനു സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നുെവന്ന് സാക്ഷിമൊഴിയുണ്ട്. തുടർന്ന് ബൈബിൾ വാചകങ്ങൾ ഉദ്ധരിച്ച് വാദം അവസാനിപ്പിക്കുന്നതിനിടെയാണ് അഭിഭാഷകൻ വികാരഭരിതനായത്. ഇതിനൊപ്പം പ്രതികളുടെയും ബന്ധുക്കളുടെയും കൂട്ടക്കരച്ചിലും ഉയർന്നു.
ദുരഭിമാനക്കൊലപാതകമെന്ന് തെളിഞ്ഞതിനാൽ കേസ് അപൂർവങ്ങളിൽ അപൂർവമായി മാറിയതായി പ്രോസിക്യൂഷൻ വാദിച്ചു. ദുരഭിമാനക്കൊലപാതകം സംബന്ധിച്ച 2011ലെ ഭഗവാൻദാസ് വധക്കേസിൽ പ്രതികൾക്ക് സുപ്രീംകോടതി വധശിക്ഷ നൽകിയിട്ടുണ്ട്. ശിക്ഷയിൽ പരിഗണന നൽകുകയോ പരിമിതപ്പെടുത്തുകയോ ചെയ്താൽ അത് സമൂഹത്തിനു തെറ്റായ സന്ദേശം നൽകും. വധശിക്ഷ ഒഴിവാക്കി ഇരട്ട ജീവപര്യന്തമാണ് വിധിക്കുന്നതെങ്കിൽ മറ്റ് കുറ്റങ്ങളിലെ ശിക്ഷ പ്രത്യേകം അനുഭവിച്ച ശേഷമേ ജീവപര്യന്തം ശിക്ഷ നടപ്പാക്കാവൂ. കെവിെൻറ മാതാപിതാക്കൾക്കും വീട് തകർന്ന അനീഷിനും നഷ്ടപരിഹാരം നൽകണം. നീനുവിനു നഷ്ടപരിഹാരം നൽകി പുനരധിവസിപ്പിക്കണം. പല പ്രതികൾക്കും കാറും വീടുകളുമുണ്ട്. പണം നൽകിയില്ലെങ്കിൽ ഇവരുടെ സ്വത്ത് കണ്ടുകെട്ടി നഷ്ടപരിഹാരം നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
കോട്ടയം നട്ടാശേരി പ്ലാത്തറയില്‍ കെവിന്‍ ജോസഫ് (24) െകാല്ലപ്പെട്ട കേസിൽ ഭാര്യ നീനുവിെൻറ സഹോദരൻ ഷാനു അടക്കം 10 പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.