കെവിൻ കൊലക്കേസ്: ഫോണിൽ സംസാരിച്ച സംഭവത്തിൽ പ്രതിക്കെതിരെ കോടതി സ്വമേധയ കേസെടുത്തു
text_fieldsകോട്ടയം: കെവിൻ കൊലക്കേസ് പ്രതി പൊലീസ‌് വാഹനത്തിലിരുന്ന‌് ബന്ധുക്കളുമായി ഫോണിൽ സംസാരിച്ച സംഭവത്തിൽ ഏറ്റുമാനൂർ കോടതി സ്വമേധയ കേസെടുത്തു. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ ഏഴാം പ്രതി ഷെഫിനാണ് വിഡിയോ കാൾ സംവിധാനത്തിലൂടെ സംസാരിച്ചത്. ഇതിെൻറ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കേസെടുക്കാൻ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിടുകയായിരുന്നു. ഷെഫിനെ കൂടാതെ ഫോണിൽ സംസാരിക്കാൻ സൗകര്യം ഒരുക്കിയ ബന്ധു, മറുതലക്കൽ സംസാരിച്ചയാൾ എന്നിവർക്കെതിരെയും കേസെടുക്കും. കോടതി നിർദേശത്തെ തുടർന്ന് ഏറ്റുമാനൂർ സി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കോടതിയുടെയും ജയിലറുടെയും ചട്ടങ്ങൾ ലംഘിച്ച് വിഡിയോ കാൾ ചെയ്തതിനാണ് കേസ്. ഏറ്റുമാനൂർ സി.ഐക്കാണ് ചുമതല.
പൊലീസ് നോക്കിനിൽക്കെ, ബന്ധുവായ യുവതിയുടെ സഹായത്തോടെയാണ് ഷെഫിൻ വിഡിയോ കാൾ വഴി സംസാരിച്ചത്. പൊലീസ‌് വാഹനത്തിൽനിന്ന‌് തല പുറത്തേക്കിട്ടായിരുന്നു സംസാരം. വിവാദമായതോടെ അേന്വഷണത്തിന് കോട്ടയം ജില്ല പൊലീസ് മേധാവി ഉത്തരവിട്ടിരുന്നു. കോട്ടയം സ്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി സന്തോഷ് കുമാറിെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ഏഴ‌് സിവിൽ പൊലീസ‌് ഓഫിസർമാർക്കെതിരെ അച്ചടക്ക നടപടിക്ക് ജില്ല പൊലീസ് മേധാവി നിർദേശം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് കോടതി നിർദേശം.
അതിനിടെ നീനുവിന് മനോരോഗം ഉണ്ടെന്ന കേസിലെ അഞ്ചാം പ്രതികൂടിയായ പിതാവ് ചാക്കോയുടെ ഹരജിയിൽ ഏറ്റുമാനൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വ്യാഴാഴ്ച വാദം കേട്ടു. വാദത്തിനിടെ, നീനുവിെൻറയും ചാക്കോയുെടയും ചികിത്സരേഖകൾ പൊലീസ് സീൽ ചെയ്ത തെന്മലയിലെ വീട്ടിലാണെന്നും ഇത് എടുക്കുന്നതിനായി വീട് തുറന്നു നൽകണമെന്നും കാട്ടി പുതിയ അപേക്ഷ സമർപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥരുെടയും പ്രതിഭാഗം അഭിഭാഷകെൻറയും സാന്നിധ്യത്തിൽ വീട് തുറന്നുനൽകണമെന്നായിരുന്നു അപേക്ഷ. ഇതിൽ തിങ്കളാഴ്ച കോടതി വിധി പറയും. ചാക്കോ സമർപ്പിച്ച ജാമ്യാപേക്ഷയും തിങ്കളാഴ്ച പരിഗണിക്കും.കേസുമായി ബന്ധമില്ലെന്നും മുഖ്യപ്രതിയുടെ പിതാവെന്ന ഒറ്റക്കാരണത്താലാണ് ചാക്കോയെ അറസ്റ്റ് ചെയ്തതെന്നും അപേക്ഷയിൽ പറയുന്നു. ഹൃദ്രോഗിയാണെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.