പൊലീസുകാർക്കും ‘പങ്ക്’; വിജിലൻസ് അന്വേഷിക്കും
text_fieldsകോട്ടയം: കൊല്ലപ്പെട്ട കെവിനെ തട്ടിക്കൊണ്ടുപോകാനുള്ള ഗൂഢാലോചനയിൽ പൊലീസുകാരുടെ സഹായം ലഭിച്ചെന്നും അതിന് അവർ ‘പങ്ക് പറ്റി’യെന്നും പ്രത്യേക അന്വേഷണ സംഘത്തിെൻറ കണ്ടെത്തൽ. സഹായിച്ചതിന് ഗാന്ധിനഗർ എ.എസ്.െഎ ബിജുവിനും പൊലീസ് ഡ്രൈവർ അജയകുമാറിനും മുഖ്യപ്രതി ഷാനു ചാക്കോ 10,000 രൂപ കൈക്കൂലി നൽകിയെന്ന കെവിനൊപ്പം സംഘം തട്ടിക്കൊണ്ടുപോയ അനീഷിെൻറ ആരോപണം വിജിലൻസ് അേന്വഷിക്കും. ഇതുസംബന്ധിച്ച് ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയതായി പ്രത്യേക അന്വേഷണ സംഘത്തലവനും കൊച്ചി റേഞ്ച് ഐ.ജിയുമായ വിജയ് സാഖറെ അറിയിച്ചു. പണം വാങ്ങിയതിനും തെളിവ് ലഭിച്ചിട്ടുണ്ട്.
കെവിനെ തട്ടിക്കൊണ്ടുപോകുന്നതിെൻറ തലേന്ന് ഷാനു അടക്കമുള്ളവരെ പട്രോളിങ്ങിനിടെ സംശയാസ്പദ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് എ.എസ്.ഐ ബിജുവും ഡ്രൈവർ അജയകുമാറും ചോദ്യം ചെയ്തിരുന്നു. ഈ സമയത്ത് ബിജു പകർത്തിയ ഷാനുവിെൻറയും കൂട്ടരുടെയും ചിത്രങ്ങൾ അന്വേഷണസംഘം കണ്ടെടുത്തു. ഷാനുവിെൻറ പാസ്പോർട്ട്, യു.എ.ഇയിലെ റെസിഡൻറ് ഐഡൻറിറ്റി കാർഡ് എന്നിവയുടെ ചിത്രങ്ങളും എ.എസ്.ഐ എടുത്തിരുന്നു. ഈ കൂടിക്കാഴ്ചക്ക് ശേഷമാണ് കെവിൻ താമസിച്ചിരുന്ന അനീഷിെൻറ വീട്ടിൽ അക്രമവും തട്ടിക്കൊണ്ടുപോകലും നടന്നത്. ഇൗ വീട് കാണിച്ചുെകാടുത്ത് പൊലീസാണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ഇതിന് ചില പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ സഹായവും ലഭിച്ചിരുന്നു. തട്ടിക്കൊണ്ടുപോകുന്നതുവരെ പൊലീസ് വാഹനം ഇതിനു സമീപത്തായി നിലയുറപ്പിച്ചതായും തെളിഞ്ഞു. പൊലീസ് സഹായത്തിനു പകരമായി 10,000 രൂപ കൈക്കൂലി നൽകിയതായി ഷാനു പറഞ്ഞതായി അനീഷ് മൊഴി നൽകിയിരുന്നു.
തട്ടിക്കൊണ്ടുപോയതിനുശേഷവും ഒന്നിലധികം തവണ എ.എസ്.ഐ ബിജു പ്രതികളെ വിളിച്ചിരുന്നു. ഇതിെൻറ ശബ്ദരേഖയും െഎ.ജി വിജയ് സാഖറയുടെ നേതൃത്വത്തിലുള്ള സംഘം ശേഖരിച്ചു.തനിക്ക് സാധിക്കുന്ന സഹായം ചെയ്യാമെന്ന് ബിജു സമ്മതിക്കുന്നത് ശബ്ദരേഖയിലുണ്ട്. സഹോദരി നീനുവിനെ ഏതുവിധേനയും തങ്ങള്ക്ക് വേണമെന്നും കെവിൻ ചാടിപ്പോയെന്നും അനീഷിനെ സുരക്ഷിതമായി എത്തിച്ചുതരാമെന്നും ഫോൺ സംഭാഷണത്തിൽ ഷാനു പറയുന്നുണ്ട്.അനീഷിെൻറ വീട്ടിൽ വരുത്തിയ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നല്കാനും ഷാനു തയാറാകുന്നുണ്ട്. തനിക്കൊരു കുടുംബമുണ്ടെന്നും വിവാഹം കഴിഞ്ഞിട്ട് ആറുമാസം മാത്രമേ ആയിട്ടുള്ളൂവെന്നുമാണ് ഷാനു പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.