കെവിൻ കേസ്: ദുരഭിമാനക്കൊല തന്നെ; കുറ്റപത്രം അംഗീകരിച്ചു
text_fieldsകോട്ടയം: കെവിൻ കൊലേക്കസിൽ മുഴുവൻ പ്രതികൾക്കും െകാലക്കുറ്റം ചുമത്തിയുള്ള കുറ്റ പത്രം കോട്ടയം അഡീഷനൽ സെഷൻ കോടതി (നാല്) അംഗീകരിച്ചു. കെവിേൻറത് ദുരഭിമാനക്കൊലയെ ന്ന് പറയുന്ന കുറ്റപത്രം ബുധനാഴ്ച കോടതി പ്രതികളെ വായിച്ചു കേൾപ്പിച്ചു. വിസ്താരം ത ുടങ്ങുന്ന തീയതി നിശ്ചയിക്കാൻ കേസ് ഇൗ മാസം 20ലേക്ക് മാറ്റി.
കോട്ടയം അഡീഷനൽ സെഷൻസ് കോടതി (നാല്) ജഡ്ജി കെ.ജി. സനൽകുമാറാണ് ബുധനാഴ്ച രാവിലെ കുറ്റപത്രം വായിച്ചത്. കൊലപാതകം, ഗൂഢാലോചന, ഭവനഭേദനം, തട്ടിക്കൊണ്ടുപോകൽ, കുറ്റകരമായ തടഞ്ഞുെവക്കൽ, ദേഹോപദ്രവം ഏൽപിക്കൽ, ഭീഷണിപ്പെടുത്തൽ, തെളിവ് നശിപ്പിക്കൽ തുടങ്ങി 10 വകുപ്പുകളാണ് കേസിലെ 14 പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളെല്ലാം കുറ്റം നിഷേധിച്ചു.
കെവിേൻറന്ന് മുക്കിക്കൊലയല്ല, മുങ്ങിമരണമാണെന്ന പ്രതിഭാഗം വാദം കോടതി അംഗീകരിച്ചില്ല. മുഴുവൻ പ്രതികളെയും കോടതിയിൽ ഹാജരാക്കി. കെവിനെ മനഃപൂർവം പുഴയിലേക്ക് തള്ളിയിട്ട് കൊെന്നന്നാണ് പ്രോസിക്യൂഷൻ വാദം. കെവിെൻറ പിതാവ് കോട്ടയം നട്ടാശേരി പ്ലാത്തറയിൽ ജോസഫ് വാദം കേൾക്കാൻ എത്തിയിരുന്നു.
കഴിഞ്ഞ മേയ് 27നാണ് കേസിനാസ്പദമായ സംഭവം. കോട്ടയം നട്ടാശേരി പ്ലാത്തറയിൽ കെവിനെ (24) ഭാര്യാപിതാവും സഹോദരനും ബന്ധുക്കളും അടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. നീനുവിെൻറ പിതാവ് ചാക്കോ, സഹോദരന് ഷാനു ഉള്‍പ്പെടെ ആറു പ്രതികൾ റിമാൻഡിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.