കെവിൻ വധം: നീനുവിെൻറ അമ്മയെ ചോദ്യം െചയ്യാൻ വിളിപ്പിക്കും
text_fieldsകോട്ടയം: പ്രണയ വിവാഹത്തെ തുടർന്ന് കെവിൻ കൊല്ലപ്പെട്ട കേസിൽ നീനുവിെൻറ അമ്മ രഹനക്ക് നോട്ടീസ് അയക്കും. ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകാനാണ് നോട്ടീസ് അയക്കുന്നത്. രഹന ഇപ്പോൾ കേസിൽ പ്രതിയല്ലെന്നും പ്രോസിക്യുഷൻ കോടതിെയ അറിയിച്ചു. തുടർന്ന് രഹ്ന നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി തീർപ്പാക്കി.
കേസിൽ അഞ്ചാം പ്രതിയും നീനുവിെൻറ പിതാവുമായ ചാക്കോയുെട ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജൂലൈ നാലിലേക്ക് നേരെത്ത മാറ്റിയിരുന്നു. ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് ചാക്കോയെ അറസ്റ്റ് ചെയ്തത്. സംഭവം നടക്കുമ്പോള്‍ ചാക്കോ വീട്ടിലുണ്ടായിരുന്നു. എന്നാല്‍, പൊലീസ് നല്‍കിയിരിക്കുന്ന പ്രതിപ്പട്ടികയില്‍ ചാക്കോയുടെ പങ്കെന്താണെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് അഭിഭാഷകന്‍ വിനോദ് കോടതിയില്‍ വാദിച്ചു.
നീനുവിനെ മാനസിക രോഗത്തിന് ചികിത്സിച്ചിരുെന്നന്നും താന്‍ ഹൃദ്രോഗിയാണെന്നും തെളിയിക്കുന്ന രേഖകൾ വീട്ടില്‍ നിന്നെടുത്ത് കോടതിയില്‍ ഹാജരാക്കാനും പ്രതിക്ക് അനുമതി ലഭിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ സൗകര്യാർഥം പ്രതിഭാഗം വക്കീലിെൻറ സാന്നിധ്യത്തില്‍ വീട്ടിൽനിന്ന് രേഖകള്‍ എടുക്കാനാണ് അനുമതി നൽകിയത്.
താന്‍ ഹൃദ്രോഗിയാണെന്ന് കാട്ടി ജാമ്യാപേക്ഷ നല്‍കിയതോടൊപ്പം മനോരോഗിയായ നീനുവിനെ കെവിെൻറ വീട്ടില്‍നിന്ന് മാറ്റി താമസിപ്പിക്കണമെന്നാവശ്യപ്പെട്ട പരാതിയും ചാക്കോ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. നീനുവിന് പാരനോയ്ഡ് സൈക്കോസിസാണെന്ന് ഇൗമാസം 14ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ ധരിപ്പിച്ചിരുന്നു.
അതേസമയം, തനിക്ക് മാനസിക രോഗമുണ്ടെന്ന് സ്ഥാപിക്കാനുള്ള നീക്കം പ്രതികള്‍ക്ക് കേസില്‍നിന്ന് രക്ഷപ്പെടാനാണെന്ന് നീനു നേരേത്ത പ്രതികരിച്ചിരുന്നു. തനിക്ക് മാനസിക പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഒരു കേന്ദ്രത്തിലും ചികിത്സക്ക് പോയിട്ടില്ലെന്നും നീനു വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.